24 May, 2025 09:08:47 AM
എം.ജി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിക്ക് ജര്‍മന്‍ ഗവേഷണ ഗ്രാന്‍റ്

കോട്ടയം: ജര്‍മനിയിലെ ലീബ്നിസ് പോളിമര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഗവേഷണ ഗ്രാന്‍റിന് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി അലീന റോബര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു. പ്രതിവര്‍ഷം 10.44 ലക്ഷംരൂപ ലഭിക്കും.
സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സിലെ എം എസ്സി കെമിസ്ട്രി എനര്‍ജി സയന്‍സ് വിദ്യാര്‍ഥിനിയായ അലീന പോളിമര്‍ എന്‍ജിനീയറിംഗില്‍ 2 ഡി മെറ്റീരിയല്‍സിനെക്കുറിച്ച് പഠനം നടത്തും.
മുന്‍ അഡീഷണല്‍ സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസിന്‍റെയും തിരുവനന്തപുരം കാഞ്ഞിരംകുളം പി.കെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ മരിയ ഷീലയുടെയും മകളാണ്.