15 October, 2026 06:42:16 PM


അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു



കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്നോളജി, ഗ്രാജുവേറ്റ് സ്കൂൾ, എന്നിവിടങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാ‍ർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദി, മൈക്രോബയോളജി/ബയോടെക്നോളജി, പരിസ്ഥിതി ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ. സംവരണ വ്യവസ്ഥകൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. യു.ജി.സി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് 70 വയസ്സിൽ കവിയരുത്. പ്രതിമാസം 40,000 രൂപയാണ് പ്രതിഫലം. താൽപര്യമുള്ളവർ സർവകലാശാലയുടെ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഇ-മെയിൽ മുഖേന ഒക്ടോബ‍ർ 24നുള്ളിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: mgu.ac.in 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915