03 November, 2025 06:05:16 PM
ആദിവാസി ഗവേഷണം: എംജിയില്‍ ദേശീയ സെമിനാര്‍ നാളെ മുതല്‍

കോട്ടയം: കേരളത്തിലെ ആദിവാസി സമൂഹങ്ങളുടെ ആധുനിക ഗവേഷണങ്ങളെയും സാംസ്കാരിക പ്രകടനങ്ങളെയും ആസ്പദമാക്കി ദ്വിദിന ദേശീയ സെമിനാര്‍ നവംബര്‍ 4, 5 തീയതികളില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല പുല്ലരിക്കുന്ന് ക്യാമ്പസില്‍ നടക്കും. നാളെ രാവിലെ 10 മണിക്ക് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സി.ടി.അരവിന്ദകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസും കോഴിക്കോട് ആസ്ഥാനമായ കിര്‍ത്താഡ്സും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. കേരള പട്ടികവര്‍ഗ്ഗ വകുപ്പിന്‍റെ 50-ാം വാര്‍ഷികവും ബിര്‍സാ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികവും പ്രമാണിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. കിർത്താഡ്സ് ഡയറക്ടര്‍ ഡോ.എസ് ബിന്ദു അധ്യക്ഷത വഹിക്കും. സെമിനാറില്‍ പ്രമുഖ ആദിവാസി ഗവേഷകരും അധ്യാപകരും സംരംഭകരും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുക്കും.





