16 July, 2026 06:53:59 PM


എം.ജി.യു.ഗ്രാജുവേറ്റ് സ്കൂളില്‍ പുതിയ ഇന്‍റഗ്രേറ്റഡ് ബാച്ചിന് തുടക്കം



കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലാ ഗ്രാജുവേറ്റ് സ്കൂളില്‍ 2026-27 അധ്യയന വര്‍ഷത്തിലെ 4+1 ഇന്‍റഗ്രേറ്റഡ് യുജി/പിജി പ്രോഗ്രാമിന് തുടക്കമായി. ഐ.ഐ.ആര്‍.ബി.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ഡി. മാവൂതു ഉദ്ഘാടനം ചെയ്തു. ഗ്രാജുവേറ്റ് സ്കൂള്‍ ജോയിന്‍റ് ഡയറക്ടര്‍ ഡോ. ഡിറ്റി ഡിക്സണ്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. ബൈജു കെ.ആര്‍. അധ്യക്ഷത വഹിച്ചു. ഗ്രാജുവേറ്റ് സ്കൂളിന്‍റെ സ്ഥാപക ഡയറക്ടര്‍ പ്രൊഫ. ഡോ. കെ. ജയചന്ദ്രന്‍ 4+1 ഇന്‍റഗ്രേറ്റഡ് യുജി/പിജി പ്രോഗ്രാമിന്‍റെ സവിശേഷതകളും അക്കാദമിക ഘടനയും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി. ഗ്രാജുവേറ്റ് സ്കൂളിലെ ജോയിന്‍റ് ഡയറക്ടര്‍മാരായ ഡോ. സ്വാതിമോള്‍ പി. എസ്., ഡോ. ശാന്തിനി പി. വി. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗ്രാജുവേറ്റ് സ്കൂള്‍ ജോയിന്‍റ് ഡയറക്ടര്‍ ഡോ. സ്മിത എസ്. നന്ദി രേഖപ്പെടുത്തി. അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303