22 May, 2026 04:33:54 PM


എം.ജി. സര്‍വകലാശാലയില്‍ അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ കോഴ്സ്: ജൂണ്‍ 10 വരെ അപേക്ഷിക്കാം



കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി ഇന്‍സ്ട്രുമെന്‍റേഷന്‍ സെന്‍റര്‍ (IUIC)  നടത്തുന്ന ആറുമാസത്തെ 'അഡ്വാന്‍സ്ഡ് അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ & അനാലിസിസ്' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്സി. ബിരുദധാരികളെ അന്താരാഷ്ട്ര നിലവാരമുള്ള ലബോറട്ടറി സ്പെഷ്യലിസ്റ്റുകളാക്കാന്‍ ലക്ഷ്യമിട്ടുള്ള കോഴ്സില്‍ അത്യാധുനിക ഉപകരണങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കും.


ഫുഡ്, ഫാര്‍മ, എന്‍വയോണ്‍മെന്‍റല്‍ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്ന കോഴ്സിന് പ്ലേസ്മെന്‍റ് സഹായവും ലഭിക്കും. കെമിസ്ട്രി, എന്‍വയോണ്‍മെന്‍റല്‍/ലൈഫ് സയന്‍സ്, എം.ഫാം അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളിലെ എം.എസ്സി.ക്കാരാണ് യോഗ്യര്‍.


ആകെ 16 സീറ്റുകളാണുള്ളത്. കോഴ്സ് ഫീസ്: 60,000 രൂപ. ക്ലാസുകള്‍ ജൂലൈയില്‍ ആരംഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്: tinyurl.com/3xrptm2s

അവസാന തീയതി: 2026 ജൂണ്‍ 10. വിവരങ്ങള്‍ക്ക്: cic@mgu.ac.in/+91 9447491686.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913