03 July, 2026 06:41:41 PM
എം.ജി. ബിരുദ ഏകജാലകം: മൂന്നാം അലോട്ട്മെന്‍റ് രജിസ്ട്രേഷന്‍ നാളെ വരെ

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല അഫിലിയേറ്റഡ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളിലെ ബിരുദ പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെന്‍റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളെ അര്‍ധരാത്രി അവസാനിക്കും. പുതുതായി അപേക്ഷിക്കുന്നവര്‍ക്ക് ഈ സമയപരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്ത് ഓപ്ഷനുകള്‍ സമര്‍പ്പിക്കാം. നിലവില്‍ അപേക്ഷിച്ചവര്‍ക്ക് ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കാനും തിരുത്താനും പുനഃക്രമീകരിക്കാനും അവസരമുണ്ട്. വെബ്സൈറ്റ്: cap.mgu.ac.in.




