23 July, 2026 06:23:26 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എംഎസ്.സി സുവോളജി (പിജിസിഎസ്എസ്) (2024 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്പെഷ്യല്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 6 വരെ ഓണ്‍ലൈനില്‍  അപേക്ഷിക്കാം.


പരീക്ഷാ തീയതി

ആറാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി (2023 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഓഗസ്റ്റ് 10 മുതല്‍ നടക്കും.
------------
അഫിലിയേറ്റഡ് കോളേജുകളിലെ പത്താം സെമസ്റ്റര്‍ പഞ്ചവത്സര ബിഎ,ബിബിഎ, ബികോം,എല്‍എല്‍ബി (ഓണേഴ്സ്) പരീക്ഷകള്‍ ഓഗസ്റ്റ് 6 മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
------------
നാലാം സെമസ്റ്റര്‍ എംഎ, എംഎസ്.സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംറ്റിഎ, എംറ്റിറ്റിഎം, എംഎച്ച്എം, എംഎംഎച്ച് (സിഎസ്എസ്) (2018 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന സ്പെഷ്യല്‍ മെഴ്സി ചാന്‍സ്) മെയ് 2026 പരീക്ഷകള്‍ ഓഗസ്റ്റ്  5 മുതല്‍ നടക്കും.
------------
ഒന്നാം സെമസ്റ്റര്‍ എംഎഡ് (സ്പെഷ്യല്‍ എജ്യൂക്കേഷന്‍-ലേണിംഗ് ഡിസെബിലിറ്റി 2025 അഡ്മിഷന്‍ റഗുലര്‍) പരീക്ഷകള്‍ ഓഗസ്റ്റ് 3 മുതല്‍ നടക്കും.
------------
രണ്ടാം സെമസ്റ്റര്‍ എംഎസ്.സി മെഡിക്കല്‍ ഡോക്യുമെന്‍റേഷന്‍ (2025 അഡ്മിഷന്‍ റഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഓഗസ്റ്റ് 7 മുതല്‍ നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913