29 August, 2026 06:47:23 PM
ഹോമിയോപ്പതി ഗവേഷണത്തിന് ധാരണാപത്രത്തിൽ ഒപ്പുവച്ചു

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയും ന്യൂഡൽഹിയിലെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതിയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. സംയുക്ത ഗവേഷണ പദ്ധതികൾ, അറിവിന്റെ കൈമാറ്റം, അക്കാദമിക ഇടപെടലുകൾ, ഹോമിയോപ്പതി ഗവേഷണവുമായി ബന്ധപ്പെട്ട പരസ്പരം പ്രയോജനകരമായ മറ്റ് പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം.
സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ഡി. മാവൂതിന്റെ സാന്നിദ്ധ്യത്തിൽ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി ഡയറക്ടർ ജനറൽ ഡോ. സുഭാഷ് കൗശികും സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. (ഡോ.) ബിനു ജോർജ് വർഗീസുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതിയെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് ഡയറക്ടറും കോട്ടയം നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്തിന്റെ ഓഫീസർ ഇൻ ചാർജുമായ ഡോ. ദേബദത്ത നായക്, കോട്ടയം നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്തിലെ റിസർച്ച് ഓഫീസർമാരായ ഡോ. അരുൺ കൃഷ്ണൻ പി., ഡോ. ധനരാജ് കുമാർ റാണ, സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി ഹെഡ്ക്വാർട്ടേഴ്സിലെ റിസർച്ച് ഓഫീസറായ ഡോ. മനസ് സാരംഗി, ഡോ. ഡി. പി. രസ്‌തോഗി സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോമിയോപ്പതിയിലെ റിസർച്ച് ഓഫീസറായ ഡോ. ശ്വേത ഗൗതം എന്നിവർ പങ്കെടുത്തു.
സർവകലാശാലയെ പ്രതിനിധീകരിച്ച് ഡോ. ശ്രീകല എം.എസ്., അസോസിയേറ്റ് പ്രൊഫസർ, സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്; ഡോ. രാജി വി., സ്കൂൾ ഓഫ് ബയോസയൻസസ്; ഡോ. അജി എം.എൻ., ഡോ. അനുമോൻ വി.ഡി., സ്കൂൾ ഓഫ് പോളിമർ സയൻസ് ആൻഡ് ടെക്നോളജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.




