13 February, 2026 06:34:29 PM


എം ജി സർവകലാശാലയിൽ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം



പരിസ്ഥിതി മലിനീകരണ പരിഹാരത്തിനുള്ള നൂതന വസ്തുക്കളെയും സുസ്ഥിരസാങ്കേതികവിദ്യകളെയും ആസ്പദമാക്കിയുള്ള മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനത്തിന് എംജി സർവകലാശാലയിൽ തുടക്കമായി.
ഇൻറർ യൂണിവേഴ്സിറ്റി ഇൻസ്ട്രുമെന്റേഷൻ സെൻറർ, സ്കൂൾ ഓഫ് എൻവയോൺമെൻൽ സയൻസസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  പരിപാടി പൂനെ ഐസർ മുൻ ഡീൻ പ്രൊഫ. ബി.എസ്.മാധവ റാവു ഉദ്ഘാടനം ചെയ്തു.

 എംജി സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. സി.ടി.അരവിന്ദ കുമാർ ആമുഖ പ്രഭാഷണം നടത്തി.
 ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ഡയറക്ടർ ഡോ കെ. രാജീന്ദ്രൻ മുഖ്യാതിഥി ആയിരുന്നു.
സിൻഡിക്കേറ്റ് അംഗം ഡോ. സെനോ ജോസ്, പ്രൊഫ.മസിമോ ഡെൽബൂബ (യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറൻസ് ,ഇറ്റലി), പ്രൊഫ.ബൈജു കെ. ആർ.(എം ജി സർവ്വകലാശാല) എന്നിവർ സംസാരിച്ചു.

ഇന്ത്യയ്ക്ക് പുറമെ ജപ്പാൻ ,ഓസ്ട്രേലിയ, മലേഷ്യ, ഇറ്റലി, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.  ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങൾ ആയ ഐഐടി കാൺപൂർ, എൻഐടി റുർക്കല,എൻഐടി ശ്രീനഗർ ,ഡൂൺ സർവകലാശാല, ബിറ്റ്സ് പിലാനി ഗോവ , ഡിആർ ഡി ഒ , സി എസ് ഐ ആർ , നീരി തുടങ്ങിയവയിൽ നിന്നുള്ള ഗവേഷണവിദഗ്ധരും സമ്മേളനത്തിന്റെ ഭാഗമായി അവരുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുന്നുണ്ട്.

പരിസ്ഥിതി മലിനീകരണ പരിഹാരത്തിനായുള്ള നൂതന വസ്തുക്കൾ, അവയുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകളാണ് ഈ സമ്മേളനത്തിന്റെ മുഖ്യ ഉദ്ദേശം. ഗവേഷണ വിദ്യാർത്ഥികൾ, അധ്യാപകർ, ശാസ്ത്രജ്ഞർ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 220 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഞായറാഴ്ച സമാപിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913