02 February, 2026 07:57:46 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ ബി.വോക് ലോജിസ്റ്റിക്സ് മാനേജ്മെന്‍റ് (2024 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ  ഫെബ്രുവരി മൂന്നു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ എംഎസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി (2025 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍  രണ്ടാം മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഫെബ്രുവരി 27 മുതല്‍ നടക്കും. ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രുവരി 11 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഫെബ്രുവരി 12 വരെയും അപേക്ഷ സ്വീകരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308