15 October, 2026 06:53:54 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷക്ക് അപേക്ഷിക്കാം 

ഏഴാം സെമസ്റ്റർ ഐ.എം.സി.എ. (2023 അഡ്മിഷൻ റഗുലർ / 2020- 22 അഡ്മിഷൻ സപ്ലിമെന്ററി / 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) നവംബർ 2026 പരീക്ഷകൾക്ക്   നവംബർ 2 വരെ അപേക്ഷിക്കാം. നവംബർ 3, 4 തീയതി വരെ  ഫൈൻ, സൂപ്പർ ഫൈൻ എന്നിവയോട് കൂടി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
—-----
ഒൻപതാം സെമസ്റ്റർ ഇൻ്റഗ്രേറ്റഡ് എം.എ. ഇൻ ലാംഗ്വേജസ് - ഇംഗ്ലീഷ്, ഇൻ്റഗ്രേറ്റഡ് എം.എസ്. സി ബേസിക് സയൻസസ് (ഫിസിക്‌സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്), ഇൻ്റഗ്രേറ്റഡ് എം.എസ്. സി കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ്) (2022 അഡ്മിഷൻ റഗുലർ / 2020 -2021 അഡ്മിഷനുകൾ സപ്ലിമെന്ററി)  നവംബർ 2026 പരീക്ഷകൾക്ക് നവംബർ രണ്ട് വരെ അപേക്ഷിക്കാം. ഫൈനോട് കൂടി നവംബർ 3 വരെയും, സൂപ്പർ ഫൈനോട് കൂടി നവംബർ 4 വരെയും അപേക്ഷിക്കാവുന്നതാണ്.

പരീക്ഷാഫലം 

നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ. സോഷ്യോളജി (2024 അഡ്മിഷൻ റഗുലർ / 2019 - 2023 അഡ്മിഷൻസ് റീ-അപ്പീയറൻസ്) മാർച്ച് 2026 പരീക്ഷാഫലം  പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 29നു മുമ്പായി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
—-------
നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ. ഫിലോസഫി (2024 അഡ്മിഷൻ റഗുലർ / 2019 - 2023 അഡ്മിഷൻസ് റീ-അപ്പീയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 30 നകം ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912