• തിരുവനന്തപുരം: നാലു ബാച്ചുകളിലായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ എന്നീ കേന്ദ്രങ്ങളില്‍ തുടങ്ങുന്ന ചെയിന്‍ സര്‍വേ (ലോവര്‍) ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് നിശ്ചിതയോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 2016 നവംബര്‍ ഒന്നുമുതല്‍ 2017 ഒക്‌ടോബര്‍ 31 വരെയുള്ള ഒരു വര്‍ഷത്തേക്ക് മൂന്നുമാസം വീതം കാലദൈര്‍ഘ്യമുള്ള നാലു ബാച്ചുകളിലായാണ് ക്ലാസുകള്‍. താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ ഒക്‌ടോബര്‍ 25ന് മുമ്പ് തിരുവനന്തപുരത്ത് വഴുതക്കാട് സര്‍വേ ഡയറക്ടറോഫീസില്‍ എത്തിക്കണം. അപേക്ഷകര്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയായ എസ്.എസ്.എല്‍.സിയോ, തത്തുല്യ പരീക്ഷയോ പാസായവരും, 35 വയസ് പൂര്‍ത്തിയാകാത്തവരും ആയിരിക്കണം. പിന്നാക്ക സമുദായക്കാര്‍ക്ക് 38 വയസും, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് 40 വയസുമാണ് ഉയര്‍ന്ന പ്രായപരിധി. 2016 സെപ്റ്റംബര്‍ ഒന്ന് വെച്ചാണ് പ്രായം കണക്കാക്കേണ്ടത്. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് 'സര്‍വേ സ്‌കൂളില്‍ ചേരുന്നതിനുള്ള അപേക്ഷ' എന്നും, കവറിന് പുറത്തെഴുതുന്ന മേല്‍വിലാസത്തില്‍ 'ഡയറക്ടര്‍, സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ്‌സ്, വഴുതക്കാട്, തിരുവനന്തപുരം' എന്നും മാത്രമേ എഴുതാവൂ. വിമുക്തഭടന്‍മാര്‍ക്കും അപേക്ഷിക്കാം. 

  • കണ്ണൂര്‍ : കേരള ഫോക്‌ലോര്‍ അക്കാദമി നവംബര്‍ 15 മുതല്‍ 25 വരെ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ ഫോക് ക്രാഫ്റ്റ് ആന്റ് ഫോക് പെയിന്റിംഗ് വര്‍ക്ക്‌ഷോപ്പില്‍ മധുബനി, കലംങ്കാരി, ഫാഡ്, ഗോണ്ട് തുടങ്ങിയ നാല്‍പ്പതില്‍പരം ഫോക് ക്രാഫ്റ്റ്, ഫോക് പെയിന്റ് രീതികള്‍ പത്ത് ദിവസം ഉത്തരേന്ത്യന്‍ കലാകാരന്മാര്‍ക്കൊപ്പം താമസിച്ചുപഠിക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാര്‍ത്ഥികള്‍ ഫോട്ടോ സഹിതം ബയോഡാറ്റയും വെള്ളക്കടലാസില്‍ അപേക്ഷയും നവംബര്‍ അഞ്ചിന് മുമ്പ് സെക്രട്ടറി, കേരള ഫോക്‌ലോര്‍ അക്കാദമി, ചിറക്കല്‍, കണ്ണൂര്‍ എന്ന വിലാസത്തിലോ keralafolkloreacademy@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം.

  • കണ്ണൂര്‍ : ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഭവന അറ്റകുറ്റപ്പണി, സാനിറ്റേഷന്‍ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്ത 18 നും 60 നും ഇടയില്‍ പ്രായമുള്ളവരും, പുനരുദ്ധാരണം വഴി വാസയോഗ്യമാക്കാന്‍ കഴിയുന്ന വീട് സ്വന്തമായി ഉള്ളവരുമായ മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്‌ടോബര്‍ 28 നു മുമ്പായി കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ലഭിക്കണം. അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി സര്‍ട്ടിഫിക്കറ്റ്, ദാരിദ്ര്യരേഖാ സര്‍ട്ടിഫിക്കറ്റ് (ബിപിഎല്‍) എന്നിവയും ഹാജരാക്കണം. അപേക്ഷാ ഫോറം കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും മത്സ്യ ഭവനുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2731081

  • തിരുവനന്തപുരം : മൂന്നു മുതല്‍ 12 വയസുവരെ പ്രായമുളള കുട്ടികളില്‍ കാണുന്ന ശ്രദ്ധയില്ലാമയ്ക്കും അമിത വികൃതിയ്ക്കും (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍) ആയുര്‍വേദ ചികിത്സ തിരുവനന്തപുരം പൂജപ്പുര, ജനമൈത്രി പോലീസ് സ്റ്റേഷനു സമീപത്തുളള സരക്കാര്‍ ആയുര്‍വേദ കോളേജിന്റെ ബാലരോഗ വിഭാഗത്തില്‍ സൗജന്യമായി ലഭിക്കും. ഫോണ്‍: 7025456122

  • തിരുവനന്തപുരം : ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മുസ്ലീം യുവജനതയ്ക്കായുളള തൃശ്ശൂര്‍, കോഴിക്കോട്, തൊടുപുഴ, കാഞ്ഞിരപ്പളളി പരിശീലന കേന്ദ്രങ്ങളില്‍ നിലവില്‍ ഒഴിവുളള എല്‍.ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. എസ്.എസ്.എല്‍.സി (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം). തൃശ്ശൂര്‍, കോഴിക്കോട്, ജില്ലകളിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മുന്‍പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 18 ന് രാവിലെ 11 നും, ഇടുക്കി (തൊടുപുഴ), കോട്ടയം (കാഞ്ഞിരപ്പളളി) ജില്ലകളിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ അന്ന് ഉച്ചയ്ക്ക് 12 നും ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, വികാസ് ഭവന്‍(നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകണം. 

  • തിരുവനന്തപുരം: ആരോഗ്യ നയം രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച ഡോ.ബി. ഇക്ബാല്‍ ചെയര്‍മാനായ വിദഗ്ധ സമിതി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു. ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, മറ്റ് സന്നദ്ധസംഘടനകള്‍ എന്നിവരില്‍ നിന്ന് ഒക്‌ടോബര്‍ 19 ന് തിരുവനന്തപുരം തൈക്കാട് സ്‌റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ വെച്ച് ഹിയറിംഗ് നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഉള്‍പ്പെടുന്ന മേഖലയിലുള്ളവര്‍ക്കായാണ് രാവിലെ 10 മുതല്‍ ഹിയറിംഗ്. നിര്‍ദ്ദേശങ്ങള്‍ healthpolicykerala.shsrc@gmail.com എന്ന ഇ-മെയില്‍ മുഖേനയും അറിയിക്കാം. ഫോണ്‍: 0471 - 2323223, 9946920013. 

  • കൊച്ചി : കേരള മീഡിയ അക്കാദമി രാജ്യന്തര ഫോട്ടോ ജേര്‍ണലിസം ഫെസ്റ്റിവല്‍ (ഐ.പി.എഫ്.കെ) സംഘടിപ്പിക്കുന്നു. ആദ്യമായാണ് അക്കാദമിയുടെ നേതൃത്വത്തില്‍ ഇത്തരമൊരു സംരംഭം. മെയ് മാസത്തിലാണ് കൊച്ചിയില്‍ മേള സംഘടിപ്പിക്കുന്നത്. ഫെസ്റ്റില്‍ വിവിധ നിലകളില്‍ സഹകരിക്കാന്‍ താത്പര്യമുള്ള വ്യക്തികളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും അക്കാദമി താത്പര്യപത്രം ക്ഷണിച്ചു. ഫ്രീലാന്‍സര്‍മാരുള്‍പ്പെടെയുള്ള ഫോട്ടോഗ്രാഫര്‍മാര്‍, കാമറാമാന്‍മാര്‍ എന്നിവര്‍ക്കും ഈ മേഖലയിലെ സംഘടനകള്‍ക്കും ഫെസ്റ്റില്‍ സഹകരിക്കാം താത്പര്യം ജനുവരി 30 നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കൊച്ചി-30 വിലാസത്തില്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനത്തിന്റെ സംക്ഷിപ്ത രൂപരേഖ സഹിതം നല്‍കണം.

    രാജ്യാന്തര ഫോട്ടോ ജേര്‍ണലിസം ഫെസ്റ്റിന് (ഐ.പി.എഫ്.കെ) മത്സരാടിസ്ഥാനത്തില്‍ ലോഗോ ക്ഷണിച്ചു. മുതിര്‍ന്ന കലാകാരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും എന്‍ട്രികളയയ്ക്കാം. സമ്മാനാര്‍ഹമായ എന്‍ട്രിക്ക് അയ്യായിരം രൂപ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും. വിശദവിവരം www.keralamediaacademy.org -ല്‍ ലഭിക്കും. എന്‍ട്രി ലഭിക്കേണ്ട അവസാന തീയതി ജനുവരി 29.


    പത്താംതരം തുല്യതാ പരീക്ഷാ ഫലം
    തിരുവനന്തപുരം : ഇക്കഴിഞ്ഞ സെപ്തംബറില്‍ നടത്തിയ പത്താംതരം തുല്യതാ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ് : www.keralapareekshabhavan.in. 

    ലോകായുക്ത സിറ്റിംഗ് മാറ്റിവെച്ചു

    തിരുവനന്തപുരം കേരള ലോകായുക്ത കോടതി മുമ്പാകെ ജനുവരി 25 ന് ഡിവിഷന്‍ ബഞ്ച് സിറ്റിംഗ് ഉണ്ടായിരിക്കില്ല. അന്നത്തെ കേസുകള്‍ ഫെബ്രുവരി നാലിലേക്ക് മാറ്റി. അന്ന് സിംഗിള്‍ ബഞ്ച് സിറ്റിംഗ് ഉണ്ടായിരിക്കും. 

    ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം

    തിരുവനന്തപുരം  വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ വൊക്കേഷണല്‍ ട്രെയിനിങ് സെന്ററില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജനുവരി 29 ന് രാവിലെ പത്ത് മണിക്ക് കോളേജില്‍ നടത്തും. യോഗ്യത : എസ്.എസ്.എല്‍.സി, കെ.ജി.റ്റി.ഇ (കംപോസിംഗ് ആന്‍ഡ് പ്രൂഫ് റീഡിംഗ് ലോവര്‍), ഡി.റ്റി.പി അല്ലെങ്കില്‍ പ്രിന്റിംഗ് ടെക്‌നോളജി ഡിപ്ലോമ. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം. വിശദവിവരം കോളേജ് വെബ്‌സൈറ്റില്‍ (www.cptctvpm.in). ഫോണ്‍ : 0471 - 2360391



  • ദേശീയ സമ്മതിദായക ദിനാചരണം

    തിരുവനന്തപുരം : ദേശീയ വോട്ടര്‍ ദിനാഘോഷത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല പൊതുസമ്മേളനം ജനുവരി 25 തിങ്കളാഴ്ച തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം ആഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്ക് ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി, ചീഫ് ഇലക്ടറല്‍ ഒഫീസര്‍, സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

    ദേശീയ സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് ജനുവരി 25 ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ സമ്മതിദായക പ്രതിജ്ഞയെടുക്കും. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.


    സഹകരണ ആസ്ഥാന മന്ദിരം ഉദ്ഘാടനം മാറ്റിവച്ചു

    തിരുവനന്തപുരം : ജനുവരി 25ന് നടത്താനിരുന്ന സഹകരണ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 18ലേക്ക് മാറ്റിവച്ചതായി സഹകരണ വകുപ്പു മന്ത്രിയുടെ ഓഫീസ് അറിയിച്ചു.


    മെമ്പര്‍ സെക്രട്ടറി

    തിരുവനന്തപുരം : സംസ്ഥാന യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി കെ. രാധാകൃഷ്ണന്‍ നായരെ ഒരു വര്‍ഷത്തേക്കുകൂടി തുടരാന്‍ അനുവദിച്ച് ഉത്തരവായി.


    ഹോണററി സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്

    തിരുവനന്തപുരം : ദക്ഷിണ റെയില്‍വേ ഷൊര്‍ണൂരില്‍ സെക്കന്‍ഡ് ക്ലാസ് റെയില്‍വേ ഹോണററി സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി കെ.വി. വാസുദേവനെ 2017 ജനുവരി നാല് വരെ നിയമിച്ച് ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചു.


    മൊബിലിറ്റി ഹബ്ബ് : അംഗീകാരമായി

    കൊച്ചി  കച്ചേരിപ്പടിയില്‍ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗിനും വാണിജ്യ സമുച്ചയത്തിനും കോഴിക്കോട് മീഞ്ചന്തയിലേ മൊബിലിറ്റി ഹബ്ബിനുമുള്ള യോഗ്യരായ അപേക്ഷകരുടെ പട്ടികയും പ്രൊപ്പോസലും കരട് കണ്‍സഷന്‍ ഉടമ്പടികളും അംഗീകരിച്ച് ഉത്തരവ് നല്‍കി.


    ക്ഷീരകര്‍ഷക ക്ഷേമനിധി അദാലത്ത്

    തിരുവനന്തപുരം : സംസ്ഥാന ക്ഷീരകര്‍ഷക ക്ഷേമനിധിയുടെ സോഫ്റ്റ് വെയറായ ക്ഷീരജാലകത്തിന്റെ ഉദ്ഘാടനത്തോടനത്തിന്റെ ഭാഗമായി ക്ഷേമനിധി അദാലത്തിലേക്കുള്ള പരാതി സ്വീകരിക്കുന്നത് ജനുവരി 29 വരെ നീട്ടി. ബ്ലോക്കുതല ക്ഷീരവികസന ഓഫീസര്‍ക്ക് നിശ്ചിത മാതൃകയില്‍ പരാതി നല്‍കാം.


    ലോ ഓഫീസര്‍

    അഡീഷണല്‍ ലോ സെക്രട്ടറി എം.എച്ച്. മുഹമ്മദ് റാഫിയെ സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷനില്‍ ലോ ഓഫീസറായി ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിച്ചു. കെ.എ. ശ്രീലതയെ സ്ഥാനക്കയറ്റം നല്‍കി അഡീഷണല്‍ ലോ സെക്രട്ടറിയായും നിയമിച്ചു