19 June, 2026 06:52:52 PM


എം ജി സർവകലാശാലയിൽ അന്താരാഷ്ട്ര യോഗാദിനാചരണവും പാനൽ ച‍ർച്ചയും



കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതിയും നാഷണൽ സർവീസ് സ്കീമും സംയുക്തമായി  ജൂൺ 21, 22 തീയതികളിൽ അന്താരാഷ്ട്ര യോഗാദിനാചരണവും "ഹെൽത്തി ഏജിങ്" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പാനൽ ച‍ർച്ചയും സംഘടിപ്പിക്കും. 

യോഗാദിനമായ ഞായറാഴ്ച നടക്കുന്ന ചടങ്ങ് ഏറ്റുമാനൂർ എം.എൽ.എ. നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ഡി. മാവൂതു അധ്യക്ഷത വഹിക്കും. തുട‍‍ർന്ന് യോഗാദിനാചരണ പരിപാടികളും, ഹെൽത്തി ഏജിങ്, പരിചരണത്തിലെ ബുദ്ധിമുട്ടുകൾ, യോഗയുടെ സാധ്യതകൾ എന്നീ വിഷയങ്ങളിൽ പ്രഭാഷണവും പാനൽ ചർച്ചയും നടക്കും.  ഹെൽത്തി ഏജിങ്ങിനായുള്ള യോഗാ പരിശീലനവും പരിപാടിയുടെ ഭാഗമാണ്.

ജൂൺ 22-ന് യോഗാദിന പ്രോടോക്കോൾ പ്രദ‍‍ർശനവും പൊതുസമ്മേളനവും നടക്കും. രജിസ്ട്രാ‍ർ പ്രൊഫ. (ഡോ.) ബിസ്മി ഗോപാലക‍ൃഷ്ണൻ അധ്യക്ഷയാവുന്ന ചടങ്ങ് വൈസ് ചാൻസലർ ഉദ്ഘാടനം ചെയ്യും. അധ്യാപകർ, ജീവനക്കാ‍ർ, ഗവേഷകർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ തുടങ്ങിയവ‍ർ പരിപാടികളിൽ പങ്കെടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306