03 December, 2017 01:39:50 PM


ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 16ന് കൊടിയേറും

ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം ഫെബ്രുവരി 23ന്



ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍  മഹാദേവക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 16ന് രാവിലെ 10.10 നും 10.50നും മദ്ധ്യേ കൊടിയേറി ആരംഭിക്കും. തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവര്, മേല്‍ശാന്തി രാമന്‍ സനല്‍കുമാര്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം ഫെബ്രുവരി 23നാണ്. 25 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 

പ്രധാന ഉത്സവപരിപാടികള്‍ ചുവടെ.

ഫെബ്രുവരി 16: രാവിലെ 9.30 - മേജര്‍ സെറ്റ് പഞ്ചവാദ്യം - ചോറ്റാനിക്കര സുഭാഷ് നാരായണമാരാര്‍, 10.10നും 10.50നും മധ്യേ കൊടിയേറ്റ്, 11.00 - സാംസ്കാരിക സമ്മേളനം ഉദ്ഘാടനം - എ.പത്മകുമാര്‍ (പ്രസിഡന്‍റ്, ദേവസ്വം ബോര്‍ഡ്), കലാപരിപാടികള്‍ ഉദ്ഘാടനം - കെ.ജി.ജയന്‍ (ജയവിജയ), പ്രസാദമൂട്ട്, 12.15 - സര്‍പ്പം പാട്ട്, 12.30, 2.00 - ഓട്ടന്‍തുള്ളല്‍, 2.30 - സംഗീതസദസ്, 3.30 - അക്ഷരശ്ലോക സദസ്, വൈകിട്ട് 4.00 - ഭക്തിഗാനമേള, 5.00 - തിരുവാതിര, 5.30 മുതല്‍ വിവിധ നൃത്തന‍ൃത്യങ്ങള്‍, രാത്രി 12.30 - ഭരതനാട്യം, 2.00 കുറത്തിയാട്ടം - ഹരിശ്രീ കൊക്കോതമംഗലം

ഫെബ്രുവരി 17: രാവിലെ 7.00 - ശ്രീബലി, പഞ്ചവാദ്യം - ബ്രഹ്മമംഗലം ഗോപി, പഞ്ചാരിമേളം - കലാപീഠം കണ്ണന്‍, 10.00 - ഓട്ടന്‍തുള്ളല്‍, 10.45 - സംഗീതസദസ്, 1.00 - ഉത്സവബലിദര്‍ശനം, നാമഘോഷജപലഹരി, 1.45 - കഥാപ്രസംഗം, 3.30 - തിരുവാതിര, 5.00 - കാഴ്ചശ്രീബലി, വേല,സേവ, 8.00 - മോഹിനിയാട്ടം - രമ്യ ശങ്കര്‍, 9.00 - നൃത്തനിശ - കേരള കലാലയം, 10.00 - ക്ലാസിക്കല്‍ ഡാന്‍സ് - നാട്യ മന്ദിര്‍, ചെന്നൈ 11.00 - വിഷ്വല്‍ ഭക്തിഗാനമേള, 12.00 - കൊടിക്കീഴില്‍ വിളക്ക്, 2.00 - വെടിക്കെട്ട്, നൃത്തനാടകം - ശംഖചൂഡന്‍ (മുദ്ര, പത്തനംതിട്ട)  

ഫെബ്രുവരി 18: രാവിലെ 7.00  - ശ്രീബലി, പഞ്ചവാദ്യം - തിരുവഞ്ചൂര്‍ സന്തോഷ്, പഞ്ചാരിമേളം - കലാമണ്ഡലം പുരുഷോത്തമന്‍, 10.00 - ഓട്ടന്‍തുള്ളല്‍, 11.30 - സംഗീതസദസ് - ഗായത്രി സുരേഷ്, 1.00 - ഉത്സവബലിദര്‍ശനം, ഭക്തിഗാനാഞ്ജലി, 2.45 - ഭരതനാട്യം, 3.30 -തിരുവാതിര, 5.00 - കാഴ്ചശ്രീബലി, വേല, സേവ, 9.00 - വിളക്ക്, കഥകളി - മേജര്‍ സെറ്റ,് കിര്‍മ്മീര വധം, തോരണയുദ്ധം - (പി.എസ്.വി. നാട്യസംഘം, കോട്ടയ്ക്കല്‍)

ഫെബ്രുവരി 19: രാവിലെ 7.00  - ശ്രീബലി, പഞ്ചവാദ്യം - കലാപീഠം  രാജേഷ് ചൂരക്കാവ്, മേളം - ശ്രീകൃഷ്ണ വാദ്യകലാപീഠം ഭരണങ്ങാനം, 10.30 - ഓട്ടന്‍തുള്ളല്‍, 11.15 - സംഗീതസദസ് - , 12.00 - ആത്മീയ പ്രഭാഷണം, 1.00 - ഉത്സവബലിദര്‍ശനം, 2.45 - സംഗീതാര്‍ച്ചന, 3.30 -തിരുവാതിര, 5.00 - കാഴ്ചശ്രീബലി, വേല, സേവ, 8.30 - ഭരതനാട്യം, 9.00 - വിളക്ക്, കഥകളി - മേജര്‍ സെറ്റ് രുഗ്മാംഗദ ചരിതം, ദുര്യോധനവധം - (പി.എസ്.വി. നാട്യസംഘം, കോട്ടയ്ക്കല്‍)

ഫെബ്രുവരി 20: രാവിലെ 7.00  - ശ്രീബലി, പഞ്ചവാദ്യം - കലാപീഠം  ഉണ്ണികൃഷ്ണന്‍, പഞ്ചാരിമേളം - ആനിക്കാട് കൃഷ്ണകുമാര്‍, 10.30 - ഓട്ടന്‍തുള്ളല്‍, 11.15 - സംഗീതസദസ് - , 12.00 - മത പ്രഭാഷണം, 12.30 - ഭക്തിഗാനമേള, 1.00 - ഉത്സവബലിദര്‍ശനം, 2.15 - കുച്ചിപ്പുടി, 3.30 -അക്ഷരശ്ലോകസദസ്, 4.00 - തിരുവാതിരകളി, 5.00 - കാഴ്ചശ്രീബലി, വേല, സേവ, 6.30 - താലപ്പൊലി സമര്‍പ്പണം, 9.00 - വിളക്ക്, കഥകളി - മേജര്‍ സെറ്റ,് കര്‍ണ്ണശപഥം, കിരാതം - (പി.എസ്.വി. നാട്യസംഘം, കോട്ടയ്ക്കല്‍)

ഫെബ്രുവരി 21: രാവിലെ 7.00  - ശ്രീബലി, പഞ്ചവാദ്യം - വെളിയന്നൂര്‍ അരുണ്‍ മാരാര്‍ - മാലം മനോജ്, പഞ്ചാരിമേളം - ചൊവ്വല്ലൂര്‍ മോഹനവാര്യര്‍, 10.30 - ഓട്ടന്‍തുള്ളല്‍, 11.30 - സംഗീതസദസ് , 1.00 - ഉത്സവബലിദര്‍ശനം,  4.00 - തിരുവാതിരകളി, 5.00 - കാഴ്ചശ്രീബലി, വേല, സേവ, 6.30 - താലപ്പൊലി സമര്‍പ്പണം, 9.00 - വിളക്ക്, സംഗീത സദസ് - എന്‍. യു സഞ്ജയ്, 10.30 - ഭരതനാട്യം -ഡോ. ദ്രൗപതി, ഡോ.പത്മിനി, 12.00 - നാട്യവൈഭവം - തരംഗ് നൃത്തവിദ്യാലയം തിരുവനന്തപുരം.

ഫെബ്രുവരി 22: രാവിലെ 7.00  - ശ്രീബലി, പഞ്ചവാദ്യം - ഒളശ്ശ സനല്‍കുമാര്‍, പഞ്ചാരിമേളം - കലാനിലയം അനില്‍കുമാര്‍, 11.00- ശീതങ്കന്‍തുള്ളല്‍ - പാലാ കെ. ആര്‍. മണി 11.45 - സംഗീതസദസ് ,  1.00 - ഉത്സവബലിദര്‍ശനം, 2.30 - ഭക്തിഗാനമേള - കുമ്മനം ജയചന്ദ്രന്‍, 4.00 - തിരുവാതിരകളി, 5.00 - കാഴ്ചശ്രീബലി, വേല, സേവ, പഞ്ചവാദ്യം - അമനകര ഹരിമാരാര്‍, 6.30 - താലപ്പൊലി സമര്‍പ്പണം, 9.00 - വിളക്ക്, ഭക്തിഗാനമേള - കൊച്ചിന്‍ സെലിബ്രിറ്റീസ്, 11.10 - ദേവനടനം -ശ്രീമൂകാംബിക നൃത്തവിദ്യാലയം കോട്ടയം, 2.00 - നൃത്തനാടകം - ഗന്ധര്‍വ്വയാമം (കൊച്ചിന്‍ സര്‍ഗ്ഗക്ഷേത്ര).

ഫെബ്രുവരി 23: രാവിലെ 7.00  - ശ്രീബലി, പഞ്ചവാദ്യം - സത്യന്‍ നാരായണ മാരാര്‍, ചെണ്ടമേളം - കിഴക്കടമ്പ് സജികുമാര്‍ 11.00- മഹാപ്രസാദഊട്ട് ്, 12.00 - തുള്ളല്‍ ത്രയം - ദക്ഷിണാമൂര്‍ത്തി കലാക്ഷേത്രം വൈക്കം  1.00 - ഉത്സവബലിദര്‍ശനം, സംഗീതസദസ്, 2.30 - ഭക്തിഗാനമേള, 4.00 - തിരുവാതിരകളി, 5.00 - കാഴ്ചശ്രീബലി, വേല, സേവ,  6.00 - ദേശ താലപ്പൊലി സമര്‍പ്പണം, 7.00 - താലപ്പൊലിയും അയ്‌മ്പൊലിയും  9.30 - ആനന്ദ നടനം - രമ്യാ നമ്പീശന്‍, രാത്രി 12.00 - ഏഴരപ്പൊന്നാനദര്‍ശനവും വലിയ കാണിക്കയും, 2.00 - വലിയ വിളക്ക്, 5.00 - കരിമരുന്ന് കലാപ്രകടനം.

ഫെബ്രുവരി 24: രാവിലെ 7.00  - ശ്രീബലി, പഞ്ചവാദ്യം - കുറിച്ചിത്താനം വിജയന്‍ മാരാര്‍ - രാമചന്ദ്രമാരാര്‍, പഞ്ചാരിമേളം - മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ 11.00- മഹാപ്രസാദഊട്ട് , 11.30 - ഓട്ടന്‍ തുള്ളല്‍, 12.30 - ചാക്യാര്‍ കൂത്ത് - ഡോ. എടനാട് രാജന്‍ നമ്പ്യാര്‍ 1.00 - ഉത്സവബലിദര്‍ശനം, 1.30 - സംഗീതസദസ്, 2.15 - ഹരികഥ, 4.30 - തിരുവാതിരകളി, 5.00 - കാഴ്ചശ്രീബലി, വേല, സേവ, കുടമാറ്റം,  6.00 - താലപ്പൊലി സമര്‍പ്പണം, 9.30 - ഭക്തിഗാനമേള - സിതാര കൃഷ്ണകുമാര്‍, രാത്രി 12.00 - പള്ളിനായാട്ട് - ദീപക്കാഴ്ച,  3.00 - കരിമരുന്ന് പ്രകടനം.

ഫെബ്രുവരി 25: രാവിലെ 7.00  - ഭക്തിഗാനസുധ, 9.15 - പാഠകം 10.00- മഹാപ്രസാദഊട്ട് , 11.30 - അഷ്ടപദിലയം, 12.00 - ആറാട്ട് പുറപ്പാട് 2.30 - സംഗീതസദസ്, 3.45 -  കഥകളി - പുറപ്പാട് - മേളപ്പദം, 4.45 -  സംഗീത സദസ് -ഭരത് നാരായണന്‍ ചെന്നെ, 6.00 -  നാദസ്വരകച്ചേരി, 10.00- സംഗീതസദസ് - ഒ. എസ്. ത്യാഗരാജന്‍, രാത്രി 1.00 - ആറാട്ട് എതിരേല്‍പ്പ്, 2.00 - ആറാട്ട് എഴുന്നള്ളിപ്പ്, 5.00 - കരിമരുന്ന് കലാപ്രകടനം, 5.30 - ആറാട്ട് വരവ്, കൊടിയിറക്ക്. 



ഉത്സവ ചടങ്ങുകളുടെ ആരംഭം മുളയിടീല്‍ പൂജയോടെ


ഈശ്വര ചൈതന്യം വര്‍ധിപ്പിക്കലാണ് ഉത്സവചടങ്ങുകളുടെ ലക്ഷ്യം. കൊടിമരത്തില്‍ കൊടി ഉയര്‍ത്തുന്നതോടെ ഉത്സവം ആരംഭിക്കയായി. കുണ്ഡലിനി ശക്തിയെ സഹസ്രാര പത്മത്തില്‍ എത്തിക്കുക എന്ന ചടങ്ങാണ് ധ്വജാരോഹണത്തിലൂടെ നടക്കുന്നത്. ഉത്സവത്തിനു രണ്ടു ദിവസം മുമ്പേ പ്രാസാദ-ബിംബ ശുദ്ധിക്രിയകള്‍ ആരംഭിക്കും.


മുളയിടീല്‍ പൂജയോടെയാണ് ഉത്സവ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ധാന്യങ്ങള്‍ മുളപ്പിക്കുന്ന ചടങ്ങാണ് ഇത്. ഈശാനകോണിലാണ് ധാന്യങ്ങളുടെ മുളയിടീല്‍ പൂജ ചടങ്ങുകള്‍. അഷ്ടദിക്പാലകരില്‍ വടക്കുകിഴക്കേ ദിക്കിന്റെ അധിപനെ സാക്ഷിയാക്കിയാണ് ധാന്യങ്ങള്‍ വിതയ്ക്കുന്നത്. ഞവര, നെല്ല്, ഉഴുന്ന്, യവം, തിന, എള്ള്, അവര, തുവര, മുതിര, ചെറുപയര്‍, കടുക്, ചാമ, വന്‍പയര്‍ എന്നിവ ഒഴികെയുള്ള വിത്തുകള്‍ ഉപയോഗിക്കും. വിത്തുകള്‍ വിതയ്ക്കാന്‍ ഉപയോഗിക്കുന്ന മണ്‍ചട്ടികള്‍ക്കു (മുളം കുറ്റികള്‍) പാലിക എന്നാണ് പറയുന്നത്.


വിത്തുകള്‍ ഒന്നിച്ചോ വെവ്വേറെയോ പാകാം. ഒാരോന്നിനും പ്രത്യേക മന്ത്രങ്ങള്‍ ജപിച്ചു വേണം പാകാന്‍. നാലമ്പലത്തിനുള്ളില്‍ ഒരു ഭാഗം മറച്ച് ദര്‍ഭമാലകള്‍കൊണ്ട് അലങ്കരിക്കും. ഇവിടെ പത്മം ഇട്ട് പാലികകള്‍ വയ്ക്കും. തലേന്നു വെള്ളത്തിലിട്ടു കുതിര്‍ത്തശേഷം മന്ത്രശുദ്ധി വരുത്തി വിത്തുകള്‍ പാലില്‍ കഴുകിയാണ് വിതയ്ക്കുന്നത്. അഷ്ടഗന്ധവും മഞ്ഞള്‍പൊടിയും ചേര്‍ത്തവെള്ളം കൊണ്ടാണ് പാലികയിലെ മണ്ണ് നനയ്ക്കുന്നത്. മംഗളധൂപം, അകില്, കൊട്ടം, കുന്തിരിക്കം, മാഞ്ചി, ചന്ദനം, ഗുല്‍ഗുലു, ഇരുവേലി, രാമച്ചം എന്നിവയാണ് മഞ്ഞള്‍പൊടിയോടൊപ്പം ഉപയോഗിക്കുന്നത്.


പുറ്റുമണ്ണ്, പുഴമണ്ണ്, ചാണകപ്പൊടി എന്നിവ കലര്‍ത്തിയാണ് വിതയ്ക്കുള്ള മണ്ണ് പാകപ്പെടുത്തുന്നത്. വിത്തു വിതയ്ക്കുന്ന പാത്രത്തിലേക്കു വിഷ്ണുവിനെയും വിത്തിലേക്കു ചന്ദ്രനെയും ആവാഹിക്കും. വിളക്കു വെച്ച് ആഘോഷത്തോടെയാണ് വിത. ഇതിനു ശേഷമാണ് പൂജ. ഇല, വസ്ത്രം എന്നിവ കൊണ്ട് പാലിക മൂടി നാലുപുറത്തും ബലി തൂകും. ഉത്സവകാലത്ത് മൂന്നുനേരവും മുളപൂജയുണ്ട്. പള്ളിക്കുറിപ്പിനു മുളയിലേക്കു ആവാഹിച്ച ദേവചൈതന്യത്തെ ഉദ്വസിച്ച് തിരികെ ശ്രീബലി ബിബംത്തിലേക്കു മാറ്റും.


ഉത്സവനാളുകളിലും പഞ്ചപൂജയാണ് മുഖ്യമായും ഉണ്ടാവുക. ഉഷഃപൂജ, എതൃത്തപൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ. സൂര്യോദയത്തോടെ നടത്തുന്ന പൂജയാണ് ഉഷഃപൂജ. വെണ്ണ, നെയ്പായസം, ഉണക്കലരിച്ചോറ്, കദളിപ്പഴം എന്നിവയും ത്രിമധുരവും നേദിക്കും. മാധവിപിള്ളി പൂജ ഏറ്റുമാനൂരിലെ പ്രത്യേകതയാണ്. സൂര്യോദയസമയത്തെ പൂജയാണ് എതൃത്ത പൂജ എന്നറിയപ്പെടുന്നത്. അഞ്ചു പൂജകളും മൂന്നു ശ്രീബലിയുമാണ് മഹാക്ഷേത്രങ്ങളില്‍ ഉള്ളത്. അത് ഇവിടെയും ഉണ്ട്. ശീവേലിക്ക് ഒരു ബിംബമാണ് ഉപയോഗിക്കുക. അത് മൂസതുമാര്‍ എടുക്കും. രണ്ടാമത്തെ ബിംബം ഉത്സവബലി, ശ്രീഭൂതബലി, പള്ളിവേട്ട, ആറാട്ട് ഇവയ്ക്കു മാത്രമേ എഴുന്നെള്ളിക്കുകയുള്ളൂ.




Share this News Now:
  • Google+
Like(s): 465