20 May, 2025 08:02:20 PM
ജോയിന്‍റ് മാസ്റ്റേഴ്സ് പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍റ് നാനോടെക്നോളജിയും കണ്ണൂര്‍ സര്‍വകലാശാലയിലെ ഫിസിക്സ്, കെമിസ്ട്രി വകുപ്പുകളും സംയുക്തമായി നടത്തുന്ന ജോയിന്‍റ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. എം.എസ്സി ഫിസിക്സ്(നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജി), എം.എസ്സി കെമിസ്ട്രി(നാനോ സയന്‍സ് ആന്‍റ് നാനോടെക്നോളജി) എന്നിവയാണ് പ്രോഗ്രാമുകള്‍.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. നാനോസയന്‍സിലും നാനോ ടെക്നോളജിയിലും വിദ്യാര്‍ഥികള്‍ക്ക് സമഗ്രമായ അറിവു നല്‍കുന്ന രീതിയിലാണ് സിലബസ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. രണ്ടു സര്‍വകലാശാലകളുടെയും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരം, അത്യാധുനിക ലാബോറട്ടറികള്‍, വിദഗ്ധരായ അധ്യാപകര്‍, മേജര്‍ പ്രോജക്ടുകളില്‍ വിദേശ രാജ്യങ്ങളില്‍ ഇന്‍റേണ്‍ഷിപ്പ്, വ്യവസായ മേഖലയുമായുള്ള സഹകരണം, പ്ലേസ്മെന്‍റ് തുടങ്ങിയവ പ്രത്യേകതകളാണ്.
ബിഎസ്സി ഫിസിക്സ്, ബിഎസ്സി ഓണേഴ്സ് ഫിസിക്സ് എന്നിവയില്‍ ഏതെങ്കിലും 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് എംഎഎസ്സി ഫിസിക്സ് പ്രോഗ്രാമിന് അപേക്ഷിക്കാം. 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിഎസ്സി കെമിസ്ട്രി, ബിഎസ്സി ഓണേഴ്സ് കെമിസ്ട്രി യോഗ്യതയുള്ളവരെയാണ് എംഎസ്സി കെമിസ്ട്രി പ്രോഗ്രാമിന് പരിഗണിക്കുന്നത്. അവസാന സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ https://snsnt.mgu.ac.in/prospectus/ എന്ന ലിങ്കില്‍ അവസാന തീയതി മെയ് 30. ഫോണ്‍: 9495392750 (ഫിസിക്സ്), 8281915276, 9447709276 (കെമിസ്ട്രി). ഇമെയില്‍:snsnt@mgu.ac.in