19 May, 2025 07:01:06 PM
എം.ജി സര്‍വകലാശാല; കോളജുകളില്‍ പിജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാം

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകളില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്ക് എകജാലക സംവിധാനം വഴി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.
മാനേജ്മെന്‍റ്, ലക്ഷദ്വീപ്, വികലാംഗ, സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വാട്ടകളില്‍ പ്രവേശനം തേടുന്നവരും ഏകജാലക സംവിധാനത്തില്‍ അപേക്ഷ നല്‍കണം. ലക്ഷദ്വീപില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി എല്ലാ കോളജുകളിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ അപേക്ഷയ്ക്കൊപ്പം അപ് ലോഡ് ചെയ്യണം.
വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്സ്ട്രേഷനും cap.mgu.ac.in സന്ദര്‍ശിക്കുക. അഫിലിയേറ്റഡ് കോളജുകളില്‍ ഹെല്‍പ്പ് ഡസ്ക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.