15 November, 2024 07:58:52 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍  (2023 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി മാര്‍ച്ച് 2024)  പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫിസ് അടച്ച് നവംബര്‍ 29 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. 
(പി.ആര്‍.ഒ/39/1029/2024)

സമയപരിധി നീട്ടി
മൂന്നാം സെമസ്റ്റര്‍ ബാച്ച്ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി പുതിയ സ്കീം) പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. നവംബര്‍ 19 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 20 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 21 വരെയും അപേക്ഷ സ്വീകരിക്കും. 

മുന്നാം സെമസ്റ്റര്‍ എംസിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2021,2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2020 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. നവംബര്‍ 19  വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 20 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 21 വരെയും അപേക്ഷ സ്വീകരിക്കും. 

പരീക്ഷാ കേന്ദ്രം അനുവദിച്ചു
നവംബര്‍ 18 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷന്‍ അഞ്ചാം സെമസ്റ്റര്‍ ബിഎ, ബികോം (സിബിസിഎസ്എസ്) (2022 അഡ്മിഷന്‍ റെഗുലര്‍,  2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷയ്ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ചു. വിദശാംശങ്ങള്‍ വെബ് സൈറ്റില്‍. 
വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത സെന്‍ററില്‍ നിന്നും ഹാള്‍ ടിക്കറ്റുകള്‍ വാങ്ങി അനുവദിച്ചിരിക്കുന്ന കോളേജില്‍ പരീക്ഷയ്ക്ക് ഹാജരാകണം.

പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ ഇന്‍ഗ്രേറ്റഡ് എംഎസ്സി, എംഎ( 2023 അഡ്മിഷന്‍ റഗുലര്‍, 2022, 2021 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്‍റ്,  2020, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ നവംബര്‍ 26ന് ആരംഭിക്കും.

പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റ്ര്‍ ബിഎ അനിമേഷന്‍ ആന്‍റ് ഗ്രാഫിക് ഡിസൈന്‍, ബിഎ വിഷ്വല്‍ ആര്‍ട്സ്, ബിഎ അനിമേഷന്‍ ആന്‍റ് വിഷ്വല്‍ ഇഫ്ക്ടസ് (പുതിയ സ്കീം 2022 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍  റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 22ന് ആരംഭിക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷക്ക് അപേക്ഷിക്കാം 
നാലാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബി.എ എല്‍എല്‍ബി, ബി.ബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി (ഓണേഴ്സ് 2022 അഡ്മിഷന്‍ റെഗുലര്‍, 2016 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2015 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2013 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) പരീക്ഷക്ക് നവംബര്‍ 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 27 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 29 വരെയും അപേക്ഷ സ്വീകരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K