14 June, 2024 04:28:44 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എംഎസ്സി ബോട്ടണി, കെമിസ്ട്രി(2017, 2018  അഡ്മിഷനുകള്‍ സപ്ലമെന്‍റി, 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് ഓഗസ്റ്റ് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ ജൂണ്‍ 29 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.
.................
അഫിലിയേറ്റഡ് കോളജുകളിലെ ഇന്‍റഗ്രേറ്റഡ് എംഎ, എംഎസ്സി പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്റര്‍(2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയും ഒക്ടോബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ ജൂണ്‍ 27 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.
..............
രണ്ടാം സെമസ്റ്റര്‍ എംഎസ്സി ബയോ ഇന്‍ഫര്‍മാറ്റിക്സ് പിജിസിഎസ്എസ്(സപ്ലിമെന്‍ററി മെഴ്സി ചാന്‍സ് ഓഗസ്റ്റ് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ ജൂണ്‍ 28 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K