05 April, 2024 07:06:51 PM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ
കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എൽഎൽഎം(2021 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ഏപ്രിൽ 19ന് തുടങ്ങും. ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റർ ബി.വോക് വിഷ്വൽ മീഡിയ ആൻറി ഫലിം മേക്കിംഗ്(പുതിയ സ്‌കീം 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും റീഅപ്പിയറൻസും) പരീക്ഷകൾക്ക് ഏപ്രിൽ 11 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
ഏപ്രിൽ 15 വരെ ഫൈനോടു കൂടിയും ഏപ്രിൽ 17 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.എസ്.സി ഇൻഫർമേഷൻ ടെക്‌നോളജി - മോഡൽ 3 സിബിസിഎസ്എസ്(പുതിയ സ്‌കീം - 2021 അഡ്മിഷൻ റഗുലർ, 2017-2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 23 മുതൽ അതത് കോളജുകളിൽ നടക്കും.
പരീക്ഷാ ഫലം
കഴിഞ്ഞ വർഷം നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി സ്‌പേസ് സയൻസ്(പിജിസിഎസ്എസ് - 2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 19 വരെ ഓൺലൈനിൽ സമർപ്പിക്കാം.
.............................
ഒന്ന്, രണ്ട് സെമസ്റ്ററുകൾ എം.എ അറബിക്, എംഎ ഹിന്ദി (പ്രൈവറ്റ് രജിസ്‌ട്രേഷൻ - 2014-2015 അഡ്മിഷൻ മെഴ്‌സി ചാൻസ്, 2016,2017,2018 അഡ്മിഷൻ സപ്ലിമെൻററി - മാർച്ച് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് 2015 അഡ്മിഷൻ മെഴ്‌സി ചാൻസ്, 2016,2017,2018 അഡ്മിഷൻ സപ്ലിമെൻററി വിദ്യാർഥികൾ ഓൺലൈനിലും 2014 അഡ്മിഷൻ വിദ്യാർഥികൾ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടും ഏപ്രിൽ 19 വരെ സമർപ്പിക്കണം.
.............................
നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി ഫിഷറി ബയോളജി ആൻറ് അക്വാകൾച്ചർ(പിജിസിഎസ്എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 19 വരെ ഓൺലൈനിൽ സമർപ്പിക്കാം.
.............................
നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോടെക്‌നോളജി(പിജിസിഎസ്എസ് - 2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 19 വരെ ഓൺലൈനിൽ സമർപ്പിക്കാം.
.............................
ഒന്നാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്(20142016 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്, 2017-2018 അഡ്മിഷനുകൾ സപ്ലിമെൻററി - മെയ് 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 19 വരെ ഓൺലൈനിൽ സമർപ്പിക്കാം.
.............................
മൂന്നും നാലും സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷൻ(2021 അഡ്മിഷൻ റഗുലർ - ജൂലൈ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 19 വരെ ഓൺലൈനിൽ സമർപ്പിക്കാം.
.............................
2023 ഒക്ടോബർ/ നവംബർ മാസങ്ങളിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി, ബിബിഎ, ബിസി.എ, ബിബിഎം, ബിടിഎസ്, ബി എഫ് ടി, ബിഎസ്ഡബ്ല്യു, ബിപിഇ (മോഡൽ 3) (2009 മുതൽ 2012 വരെ അഡ്മിഷനുകൾ സെമസ്റ്റർ ഇംപ്രൂവ്‌മെൻറും മെഴ്‌സി ചാൻസും) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 18 വരെ ഓൺലൈനിൽ സമർപ്പിക്കാം.
.............................
2023 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എഡ് സ്‌പെഷ്യൽ എഡ്യുക്കേഷൻ(ഇൻറലക്ച്വൽ ഡിസെബിലിറ്റി) റഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 19 വരെ ഓൺലൈനിൽ സമർപ്പിക്കാം.