01 April, 2024 05:08:36 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

അപേക്ഷ; സമയപരിധി നീട്ടി

രണ്ടും എട്ടും സെമസ്റ്ററുകൾ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽഎൽബി, ബി.കോം എൽഎൽബി, ബി.ബി.എ എൽഎൽബി പരീക്ഷകൾക്ക് നാളെ(ഏപ്രിൽ 3) വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
ഏപ്രിൽ നാലിനു ഫൈനോടു കൂടിയും ഏപ്രിൽ അഞ്ചിനു സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ എംസിഎ(2017-2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2016 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്(അഫിലിയേറ്റഡ് കോളജുകൾ), 2015 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്(അഫിലിയേറ്റഡ് കോളജുകൾ, സീപാസ്), 2012-2014 അഡ്മിഷനുകൾ മൂന്നാം മെഴ്‌സി ചാൻസ്/ ലാറ്ററൽ എൻട്രി - 2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി, 2017 അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2014,2015 അഡ്മിഷനുകൾ മൂന്നാം മെഴ്‌സി ചാൻസ് - ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നാളെ(ഏപ്രിൽ 3) ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളജിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.
..........................

ആറാം സെമസ്റ്റർ ബിവോക് കളിനറി ആർട്‌സ്  ആൻറ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ്(2021 അഡ്മിഷൻ റഗുലർ, 2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്‌കീം - ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 22 മുതൽ ആലുവ സെൻറ് സേവ്യേഴ്‌സ് കോളജ് ഫോർ വിമനിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.
..........................

അഞ്ചാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഓഡിയോഗ്രാഫി ആൻറ് ഡിജിറ്റൽ എഡിറ്റിംഗ്(സിബിസിഎസ് - സ്‌പെഷ്യൽ റീഅപ്പിയറൻസ് - 2021 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട വിദ്യാർഥികൾക്കു മാത്രം) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ നാലിന്  ആരംഭിക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ഇൻറേണൽ റീ-ഡു

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നു മുതൽ പത്തു വരെ സെമസ്റ്ററുകൾ എൽ.എൽ.ബി(2011 അഡ്മിഷൻ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബിഎ(ക്രിമിനോളജി), ബിബിഎ, ബി.കോം എൽഎൽബി(ഓണേഴ്‌സ്), 2012-2017 അഡ്മിഷനുകൾ പഞ്ചവത്സര ബിഎ, ബിബിഎ, ബി.കോം എൽഎൽബി) പ്രോഗ്രാമുകളുടെ ഇൻറേണൽ റീ-ഡു പരീക്ഷകൾക്ക് ഏപ്രിൽ 22 വരെ അസിസ്റ്റൻറ് രജിസ്ട്രാർ- 22(പരീക്ഷ)യ്ക്ക് അപേക്ഷ സമർപ്പിക്കാം.  ഓരോ സെമസ്റ്ററിനും 5000 രൂപ സ്‌പെഷ്യൽ ഫീസ് അടയ്ക്കണം.   കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

എട്ടാം സെമസ്റ്റർ ബിപിഇഎസ്(2020 അഡ്മിഷൻ റഗുലർ, 2016,2017,2018,2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് ഏപ്രിൽ എട്ടു വരെ അപേക്ഷ നൽകാം.
ഏപ്രിൽ 11 വരെ ഫൈനോടു കൂടിയും ഏപ്രിൽ 15 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.  വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം പുനഃപ്രസിദ്ധീകരിച്ചു

അഫിലിയേറ്റഡ് കോളജുകളിൽ നടത്തി വരുന്ന ഇൻറഗ്രേറ്റഡ് എം.എ/എം.എസ്.സി പ്രോഗ്രാമുകളുടെ 2023 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ (2020 അഡ്മിഷൻ റഗുലർ) പരീക്ഷാഫലം സാങ്കേതിക പിഴവ് പരിഹരിച്ച് പുനഃപ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നേരിട്ട് സമർപ്പിക്കാം.


പരീക്ഷാ ഫലം

കഴിഞ്ഞ വർഷ മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.സി മൈക്രോബയോളജി(2017-2018 അഡ്മിഷൻ സപ്ലിമെൻററി, 2014-2016 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956