05 January, 2024 06:14:17 PM


എംജി സർവകലാശാല അസിസ്റ്റന്‍റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം



കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെൻറർ ഫോർ ഡിസ്റ്റൻസ് ആൻറ്  ഓൺലൈൻ എജ്യുക്കേഷനിൽ ഓൺലൈൻ എം.ബി.എ പ്രോഗ്രാമിന് അസിസ്റ്റൻറ് പ്രോഗ്രാം കോർഡിനേറ്റർ(എം.ബി.എ-ഓൺലൈൻ) തസ്തികയിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പട്ടിക ജാതി വിഭാഗത്തിനു സംവരണ ചെയ്ത ഒരൊഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.  പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ മൂന്നു വർഷം വരെ ദീർഘിപ്പിച്ചു നൽകാൻ സാധ്യതയുണ്ട്.

കുറഞ്ഞത് 50 ശതമാനം മാർക്കോടെ എം.ബി.എ, യു.ജി.സി, നെറ്റ് വിജയം അല്ലെങ്കിൽ പി.എച്ച്.ഡി ആണ് അടിസ്ഥാന യോഗ്യത.  ഓൺലൈൻ ടീച്ചിംഗ്, കണ്ടെൻറ് ക്രിയേഷൻ, ലേണിംഗ് മാനേജ്‌മെൻറ് സിസ്റ്റം, ഐ.സി.ടി എനേബിൾഡ് ടീച്ചിംഗ് ആൻറ് ലേണിംഗ് എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 47000 രൂപ. പ്രായം 2024 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രായം, വിദ്യഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം coe@mgu.ac.in എന്ന വിലാസത്തിൽ ജനുവരി 14 വരെ അയക്കാം.  കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K