04 December, 2021 05:40:22 PM
ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ ഇൻസ്ട്രക്ടർ നിയമനം: അഭിമുഖം 8ന്
കോട്ടയം: ഏറ്റുമാനൂർ സർക്കാർ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവിൽ എൻജിനീയറിംഗിൽ ബി.ടെക്/ ഡിപ്ലോമയും രണ്ടു വർഷ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷം പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ ഡിസംബർ എട്ടിന് രാവിലെ 10.30 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം. ഫോൺ: 0481 2535562.