08 September, 2021 08:23:32 PM
ജലജീവന്‍ മിഷന്‍: പാലക്കാട് വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു
പാലക്കാട്: ജലജീവന്‍ മിഷന്റെ ഭാഗമായി ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലേക്ക് ശുദ്ധ ജലവിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കാനും നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു.
തസ്തിക, യോഗ്യത, ഒഴിവുകളുടെ എണ്ണം:
ടീം ലിഡര്‍ (രണ്ട് പഞ്ചായത്തുകളില്‍ ഒന്ന് )- എം.എസ്.ഡബ്ല്യൂ/ എം.എ സോഷ്യോളജി, ഗ്രാമവികസന പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, ജലവിതരണ പദ്ധതികളിലുളള ജോലി പരിചയം, ടൂ വീലര്‍ ലൈസന്‍സ്, കമ്പ്യുട്ടര്‍ പരിജ്ഞാനം അഭികാമ്യം - 26 ഒഴിവുകള്‍.
കമ്മ്യുണിറ്റി എന്‍ജിനീയര്‍- ബി.ടെക് സിവില്‍ എന്‍ജിനീയറിംഗ് / ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ് ഗ്രാമവികസന പദ്ധതി/ ജലവിതരണ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, ടൂ വിലര്‍ ലൈസന്‍സ്, കമ്പ്യുട്ടര്‍ പരിജ്ഞാനം അഭികാമ്യം- 51 ഒഴിവുകള്‍.
കമ്മ്യുണിറ്റി ഫെസിലിറ്റേര്‍ - ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, ഗ്രാമവികസനം/ സാമൂഹ്യ സേവനം/ജലവിതരണ പദ്ധതി എന്നിവയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ ജോലി പരിചയം. കുടുംബശ്രീ അംഗങ്ങള്‍/ കുടുംബാംഗങ്ങള്‍, അതത് പഞ്ചായത്തുകാര്‍ക്ക് മുന്‍ഗണന- 51 ഒഴിവുകള്‍.
താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ സെപ്തംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. നിശ്ചിത പ്രവര്‍ത്തി പരിചയമുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. വിശദവിവരങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസിലും www.kudumbashree.org ലും കുടുംബശ്രീ സിഡിഎസുകളിലും ലഭിക്കും. ഫോണ്‍: 0491-2505627.