01 February, 2019 05:16:06 PM


ട്രേഡ്‌സ് മാന്‍ വെല്‍ഡര്‍, ട്രേഡ്‌സ് മാന്‍ ഇലക്‌ട്രോണിക്‌സ്; താത്കാലിക നിയമനം



കൊച്ചി: എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ട്രേഡ്‌സ്മാന്‍ വെല്‍ഡര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഫെബ്രുവരി ഏഴിന് മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) ഹാജരാക്കണം. എസ്.എസ്.എല്‍.സി യും വെല്‍ഡിങ്ങിലുളള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുമാണ് അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത. 

എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഇലക്‌ട്രോണിക്‌സ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഫെബ്രുവരി നാലിന് മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഉച്ചയ്ക്ക് 02.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) ഹാജരാക്കണം. എസ്.എസ്.എല്‍.സി യും ഇലക്‌ട്രോണിക്‌സിലുളള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുമാണ് അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2575370 (125)/2577379.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K