09 November, 2026 05:39:54 PM
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സ് ടെക്നോളജിയിലെ ബോട്ടണി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ കരാര്‍ നിയമനം. 2027 ഏപ്രില്‍ 15 വരെയാണ് നിയമനം. യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രതിമാസം 40,000 രൂപ ശമ്പളമായി ലഭിക്കുന്ന ഈ തസ്തികയിലേക്ക് ഈഴവ/ബില്ലവ/തീയ്യ വിഭാഗ സംവരണമാണ് ബാധകം. വിരമിച്ച അധ്യാപകര്‍ക്കും 70 വയസ്സ് കവിയാത്ത പക്ഷം അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 17 വരെ അപേക്ഷിക്കാം. ഇമെയില്‍- recruitmentada7@mgu.ac.in



