15 January, 2016 10:08:52 AM
വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് കേരള കലാമണ്ഡലം അനിശ്ചിതകാലത്തേക്ക് പൂട്ടി
തൃശ്ശൂര്‍ : വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് കേരള കലാമണ്ഡലം അനിശ്ചിത കാലത്തേക്ക് അടച്ചു. ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് സമരത്തിന് കാരണം. കലാമണ്ഡലത്തില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലീസിന് പരാതി നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കലാമണ്ഡലം ജീവനക്കാര്‍ ക്യാംപസില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും. ഇതില്‍ അദ്ധ്യാപകരെ ആക്ഷേപിക്കുന്ന വാക്കുകളുണ്ടെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ ഫ്‌ളക്‌സ് നശിപ്പിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ജീവനക്കാര്‍ പരാതി നല്‍കിയത്. പരാതിയില്‍ സിന്‍ഡിക്കേറ്റ് വിദ്യാര്‍ത്ഥികളോട് വിശദീകരണം ചോദിപ്പോള്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ പരാതി പോലീസിന് കൈമാറുകയായിരുന്നു. ഇതാണ് സമരത്തിന് കാരണമായത്. സമരം ശക്തമായതോടെ കലാമണ്ഡലം അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.