16 August, 2023 11:20:20 AM


ബംഗ്ലൂരുവിൽ ബൈക്കപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു



മലപ്പുറം: ബംഗ്ലൂരുവിൽ ഉണ്ടായ ബൈക്കപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. ഇലക്‌ട്രോണിക് സിറ്റിയിലുണ്ടായ ബൈക്കപകടത്തിലാണ് തിരൂര്‍ സ്വദേശിയായ യുവാവ് മരിച്ചത്. തിരൂര്‍ ബി.പി അങ്ങാടി പൈങ്ങോട്ടില്‍ അബ്ദുല്‍ സലാമിന്റെയും നസീറയുടെയും മകനായ മുഹമ്മദ് മുസമ്മിലാണ് (23) മരിച്ചത്.

തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. മുസമ്മില്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡില്‍ മറിയുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചെങ്കിലും തലയിടിച്ച് റോഡിലേക്ക് വീണ മുസമ്മിൽ ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിക്കുകയായിരുന്നു.

മുസമ്മലിന്‍റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച തന്നെ നാട്ടിലെത്തിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. ബൈക്കിന് തകരാറുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്.

ബംഗളുരുവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു മുസമ്മില്‍. മുബഷീറയാണ് സഹോദരി.

ഖബറടക്കം ഇന്ന് ബി.പി അങ്ങാടി ജുമാമസ്ജിദിൽ നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K