27 August, 2023 08:10:14 PM


മലപ്പുറം നിലമ്പൂരിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾ മരിച്ചു



മലപ്പുറം: നിലമ്പൂരിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾ മരിച്ചു. മലപ്പുറം മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ധിഖിന്‍റെ മകൻ റയ്യാൻ (11) ഹമീദിന്‍റെ മകൻ അഫ്താബ് റഹ്മാൻ (14)എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. വൈകുന്നേരം 5 മണിയോടെയാണ് സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K