11 September, 2023 02:31:47 PM


മലപ്പുറത്ത് വീടിന് സമീപത്തെ ചുറ്റുമതിൽ തകർന്ന് വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം



മലപ്പുറം: ചുറ്റുമതിൽ തകർന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. താനൂർ കാരാട് മുനമ്പം പഴയ വളപ്പിൽ ഫസലിന്‍റെ മകൻ മൂന്ന് വയസുകാരൻ ഫർസിൻ ഇസയാണ് മരണപ്പെട്ടത്.


വീടിന് സമീപത്തെ ചുറ്റുമതിലാണ് തകർന്നത് വീണത്.വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന്‍റെ ദേഹത്തേക്ക് ചുറ്റുമതിൽ തകർന്ന് വീഴുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K