18 October, 2023 06:52:30 PM
നിലമ്പൂരില്‍ പാസഞ്ചര്‍ ട്രെയിനിന്‍റെ എഞ്ചിന്‍ പാളം തെറ്റി; ആളപായമില്ല

നിലമ്പൂർ: നിലമ്പൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസഞ്ചർ ട്രെയിനിന്‍റെ എഞ്ചിൻ പാളം തെറ്റി. എഞ്ചിനിൽ മറ്റ് ബോഗികൾ ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ വലിയ അപകടമാണ് ഒഴിവായത്. ആര്‍ക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.