23 October, 2023 04:21:00 PM
കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി; 9 വയസുകാരൻ മുങ്ങിമരിച്ചു

മലപ്പുറം: പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ 9 വയസുകാരൻ മുങ്ങിമരിച്ചു. പൊന്നാനി തവായിക്കന്‍റകത്ത് മുജീബിന്‍റെ മകൻ മിഹ്റാൻ ആണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുമ്പോൾ മിഹ്റാൻ മുങ്ങിപ്പോവുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഉടന്‍ തിരച്ചില്‍ നടത്തി. കുട്ടിയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.