18 October, 2023 06:03:55 PM


മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 13കാരൻ മരിച്ച നിലയിൽ



മലപ്പുറം: പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ 13കാരനെ മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശി മുത്തലിബ് അലിയുടെ മകൻ റഹ്മത്തുള്ളയാണ് മരിച്ചത്. 

കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റാതാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K