04 October, 2023 11:26:12 AM


മലപ്പുറം എടപ്പാളില്‍ ചരക്കു വാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു



മലപ്പുറം: എടപ്പാളില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം മാണൂര്‍ പറക്കുന്നത്ത് ഷാജിയാണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംസ്ഥാനപാതയില്‍ മാണൂരില്‍ രാത്രി 10.30 ഓടെയാണ് സംഭവം.

ചരക്കു വാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിയ്ക്കുകയായിരുന്നു. ആനക്കര ഭാഗത്തേക്ക് പോത്തുകളുമായി പോയ ലോറിയും എടപ്പാള്‍ ഭാഗത്തേക്ക് ശീതള പാനീയവുമായി പോയ മിനി ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K