08 November, 2023 11:14:49 AM


പോക്സോ കേസിൽ പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ



മലപ്പുറം: പോക്സോ കേസിൽ പ്രതിയായ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെയാണ് സസ്പെന്‍റ് ചെയ്തത്. ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗത്തിന്‍റേതാണ് നടപടി. വേലായുധനെതിരായ കേസ് നല്ലളം പൊലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ വേലായുധനെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയാണ് വേലായുധൻ വള്ളിക്കുന്നിനെതിരെ പരാതി നൽകിയത്.

കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പട്ടികജാതിക്ഷേമ ബോർഡ് മുൻ അംഗമാണ് വേലായുധൻ വള്ളിക്കുന്ന്. സിപിഎമ്മിന്‍റെ വള്ളിക്കുന്ന് മേഖലയിലെ മുതിർന്ന നേതാവാണ്. ഇയാൾക്കെതിരെ നേരത്തെയും സമാന പരാതികൾ ഉയർന്നിട്ടുള്ളതായി റിപ്പോർട്ടുണ്ട്. നേരത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നെങ്കിലും പിന്നീട് ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K