21 September, 2023 12:04:03 PM


ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടി; ആറാം ക്ലാസുകാരന് ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂര മർദനം



മലപ്പുറം: മലപ്പുറത്ത് ആറാം ക്ലാസുകാരന് ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂര മർദനം. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽ കുമാർ - വസന്ത ദമ്പതികളുടെ മകൻ എം.എസ്. അശ്വിനാണ് മർദനമേറ്റത്. അശ്വിൻ ഉരുട്ടിക്കളിച്ച ടയർ ദേഹത്തു കൊണ്ടു എന്നാരോപിച്ചാണ് ഇതരസംസ്ഥാന തൊഴിലാളി ക്രൂരമായി മർദിച്ചത്.

മാതാപിതാക്കളുടെ പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. സെപ്ടംബർ 2 നാണ് കുട്ടിക്ക് മർദനമേറ്റത്. പിന്നാലെ കുട്ടിയെ മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും കുട്ടി ചികിത്സയിലാണ്. സൽമാൻ എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K