29 September, 2023 11:03:35 AM


നിയമന കോഴ വിവാദം; പരാതിക്കാരന്‍ ഹരിദാസില്‍ നിന്ന് ഇന്ന് പൊലീസ് മൊഴിയെടുക്കും



മലപ്പുറം: മെഡിക്കല്‍ ഓഫീസര്‍ നിയമനത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് കോഴ വാങ്ങിയെന്ന പരാതി ഉന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസില്‍ നിന്ന് ഇന്ന് പൊലീസ് മൊഴിയെടുക്കും. കന്റോണ്‍മെന്റ് പൊലീസ് മലപ്പുറത്തെത്തിയാണ് മൊഴിയെടുക്കുന്നത്. ഇതിനായി ഒരു സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം മലപ്പുറത്ത് എത്തിയിട്ടുണ്ട്.

ആരോഗ്യ കേരള മിഷന്‍റെ ഓഫീസില്‍ നിന്ന് നിയമനം സംബന്ധിച്ചുള്ള കൂടുതല്‍ രേഖകള്‍ പൊലീസ് ആവശ്യപ്പെടും. സെക്രട്ടേറിയേറ്റ് അനക്‌സിന് സമീപത്ത് വച്ച്‌ ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന് പണം കൈമാറിയതെന്നാണ് പരാതി. ഇത് ഉറപ്പിക്കാന്‍ അഖില്‍ മാത്യുവിന്‍റെയും ഹരിദാസിന്‍റെയും മൊബൈല്‍ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന പത്തനംതിട്ട സ്വദേശി അഖില്‍ സജീവിന് വേണ്ടിയുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K