22 November, 2023 12:17:06 PM
മലപ്പുറത്ത് നവകേരള സദസ്സിനെതിരെ പ്രതിഷേധം സംഘടിപ്പിക്കില്ല- പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: നവകേരള സദസിനെതിരേ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. അവരുടെ പരിപാടി അവർ നടത്തും. അതിനെതിരേ പ്രതിഷേധത്തിന് മുസ്ലീം ലീഗ് ആഹ്വാനം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെ ഞങ്ങളുടെ പരിപാടിയും വരുന്നുണ്ട്. പിന്നെന്തിനാണ് പ്രതിഷേധിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.