03 October, 2023 12:53:04 PM


വിശ്വാസത്തിൻ്റെ മേൽ സി പി എം കടന്നു കയറുകയാണെന്ന് മുസ്ലീം ലീഗ്



മലപ്പുറം: വിശ്വാസത്തിൻ്റെ മേൽ സി പി എം കടന്നു കയറുകയാണെന്ന് മുസ്ലീം ലീഗ്. വഖഫും, ശബരിമലയും ഇതിന് ഉദാഹരണമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം.

മുസ്ലീം ലീഗ് വിഷയത്തെ ഗൗരവമായി കാണുന്നു. ഇക്കാര്യത്തിൽ ഉത്തരവാദിത്വപ്പെട്ട നേതാക്കൾ നിലപാട് വ്യക്തമാക്കണം. മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയതെന്ന് പറയണം. പുതു തലമുറ വരെ തട്ടം ധരിക്കുന്നുണ്ട്. തട്ടം ഇട്ടത് കൊണ്ട് എന്താണ്  പ്രശ്നമെന്ന് മനസ്സിലാകുന്നില്ലെന്നും പി എം എ സലാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K