25 September, 2024 07:35:17 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാ തീയതി

ആറാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി (2021 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ ഒക്ടോബര്‍ 22 മുതല്‍ നടക്കും. ഒക്ടോബര്‍ എഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടു കൂടി ഒക്ടോബര്‍ ഒന്‍പതു വരെയും സൂപ്പര്‍ ഫൈനോടുകൂടി ഒക്ടോബര്‍ 11 വരെയും അപേക്ഷ സ്വീകരിക്കും.
...............
ആറാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍ എല്‍ ബി (2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ ആവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഒക്ടോബര്‍ എഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടു കൂടി ഒക്ടോബര്‍ ഒന്‍ത് വരെയും സൂപ്പര്‍ ഫൈനോടുകൂടി ഒക്ടോബര്‍ 11 വരെയും അപേക്ഷ സ്വീകരിക്കും.
....................
ആറാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍ എല്‍ ബി (2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ ആവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഒക്ടോബര്‍ 25 മുതല്‍ നടക്കും. ഒക്ടോബര്‍ എഴ് വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടു കൂടി ഒക്ടോബര്‍ ഒമ്പത് വരെയും സൂപ്പര്‍ ഫൈനോടുകൂടി ഒക്ടോബര്‍ 11 വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാഫലം 

മൂന്നാം  സെമസ്റ്റര്‍ എംഎ പിജിസിഎസ്എസ് (2018 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍  മെഴ്സി ചാന്‍സ് ജനുവരി 2024), പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ ഒന്‍പതു വരെ സമര്‍പ്പിക്കാം.
......................
രണ്ടാം  സെമസ്റ്റര്‍ എംഎസ്സി ഫിസിക്സ് പിജിസിഎസ്എസ് (മെറ്റീരിയല്‍ സയന്‍സ് 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍  മെഴ്സി ചാന്‍സ് ഓഗസ്റ്റ് 2023), പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ ഒമ്പത് വരെ വരെ സമര്‍പ്പിക്കാം.
......................
നാലാം  സെമസ്റ്റര്‍ സിബിസിഎസ് ബിഎ (മോഡല്‍ 1,2,3,), ബിഎസ്സി 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ പത്ത് വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

പ്രാക്ടിക്കല്‍

ഒന്നാം വര്‍ഷ എംഎസ്സി മെഡിക്കല്‍ അനാട്ടമി  (2023 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍  സപ്ലിമെന്‍ററി, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ് ജൂലൈ 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍   ഏഴു മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 
...................
രണ്ടാം സെമസ്റ്റര്‍  സിബിസിഎസ് കോംപ്ലിമെന്‍ററി,വൊക്കേഷണല്‍ കോഴ്സുക്ള്‍ (ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് പുതിയ സ്കിം  2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍  ഇംപ്രൂവ്മെന്‍റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍  27 മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 
(പി.ആര്‍.ഒ/39/862/2024)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K