10 September, 2024 06:47:48 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാതീയതി

നാലാം സെമസ്റ്റര്‍ എംഎസ്സി, എംഎ, എംകോം സിഎസ്എസ് (2018 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് മെയ് 2024) പരീക്ഷകള്‍ ഒക്ടോബര്‍  നാലു മുതല്‍ നടക്കും. 
.........................
മൂന്നും നാലും സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിഎ,ബികോം, സിബിസിഎസ്എസ്, (2012 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് 2024) പരീക്ഷകള്‍ ഒക്ടോബര്‍   23 മുതല്‍ നടക്കും. 
 
പരീക്ഷയ്ക്ക് അപേക്ഷിക്കാം

എല്‍എല്‍ബി പ്രോഗ്രാമുകളുടെ അവസാന മെഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് ഒക്ടോബര്‍  21 വരെ അപേക്ഷിക്കാം. ഫൈനോടു കൂടി ഒക്ടോബര്‍  22നും സൂപ്പര്‍ ഫൈനോടു കൂടി ഒക്ടോബര്‍   23നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

വൈവ വോസി

പത്താം സെമസ്റ്റര്‍ ബിആര്‍ക്ക് (2019 അഡ്മിഷന്‍ റെഗുലര്‍, 2014 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഓഗസ്റ്റ് 2024) പരീക്ഷയുടെ തീസിസ് മൂല്യനിര്‍ണയം, വൈവ വോസി പരീക്ഷകള്‍ സെപ്റ്റംബര്‍ 25,26,27 എന്നീ തീയതികളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930