12 August, 2024 05:47:18 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷക്ക്  അപേക്ഷിക്കാം 

രണ്ടാം സെമസ്റ്റര്‍ എംഎഡ് (2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) പരിക്ഷകള്‍ സെപ്റ്റംബര്‍ രണ്ടു മുതല്‍ നടക്കും. ഓഗസ്റ്റ് 22 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഓഗസ്റ്റ് 23ന് ഫൈനോടു കൂടിയും ഓഗസ്റ്റ് 24ന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
.........................
ഒന്നും രണ്ടും സെമസ്റ്റര്‍  എംഎ, എംഎസ്സി, എംകോം പ്രൈവറ്റ് രജിസ്ട്രേഷന്‍(2018 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2014, 2015 അഡ്മിഷനുകള്‍ അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഓഗസ്റ്റ് 29 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഓഗസ്റ്റ് 31ന്  ഫൈനോടു കൂടിയും  സെപ്റ്റംബര്‍ രണ്ടിന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎഡ് (2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് മെയ് 2024) പരീക്ഷയുടെ വൈവാവോസി പരീക്ഷ ഓഗസ്റ്റ് 19ന് നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 

പ്രാക്ടിക്കല്‍ 

രണ്ടാം സെമസ്റ്റര്‍  എംഎസ്സി ഫിസിക്സ്, സ്പേസ് സയന്‍സ്  സിഎസ്എസ് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ് ഏപ്രില്‍ 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ്  19ന് ആരംഭിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍
........................
രണ്ടാം സെമസ്റ്റര്‍  ബിവോക്ക് പ്രിന്‍റിംഗ് ടെക്നോളജി (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ് ജൂണ്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ്  14 ന് നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍
........................
നാലാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎസ്സി പ്രോഗ്രാം ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ് (2022 അഡ്മിഷന്‍ റഗുലര്‍, ജൂലൈ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 21 മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം 

നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പിജിസിഎസ്എസ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 24 വരെ  സമര്‍പ്പിക്കാം
........................
നാലാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്സ് പിജിസിഎസ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 27 വരെ  സമര്‍പ്പിക്കാം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K