07 August, 2024 07:52:36 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാ ഫലം

ഒന്നും രണ്ടും  സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബിആര്‍ക്ക്) (2021 അഡ്മിഷന സപ്ലിമെന്‍ററി മാര്‍ച്ച് 2024), പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 21 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.
....................
നാലാം  സെമസ്റ്റര്‍ എംഎ ബിസിനസ് ഇക്കണോമിക്സ് (2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഏപ്രില്‍ 2024), പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 21 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

പരീക്ഷക്ക്  അപേക്ഷിക്കാം

ഒന്നും രണ്ടും സെമസ്റ്റര്‍  എംഎ,എംഎസ്സി,എംകോം പ്രൈവറ്റ് രജിസ്ട്രേഷന്‍(2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി), പരീക്ഷകള്‍ക്ക് ഓഗസ്റ്റ് 21 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഓഗസ്റ്റ് 23ന്  ഫൈനോടു കൂടിയും  27ന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
....................

രണ്ടാം സെമസ്റ്റര്‍ എക്സ്റ്റേണല്‍ എംഎസ്ഡബ്ലു (2023-2025 റെഗുലര്‍ ബാച്ച് ഐയുസിഡിഎസ്) പരീക്ഷകള്‍ സെപ്റ്റംബര്‍ 21 ന് ആരംഭിക്കും.  പിഴകൂടാതെ ഓഗസ്റ്റ് 17 വരെ അപേക്ഷ സമര്‍പ്പിക്കാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K