06 August, 2024 03:11:55 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാ ഫലം

ഒമ്പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബികാം, ബിബിഎ, എല്‍എല്‍ബി(ഓണേഴ്സ് 2019 അഡ്മിഷന്‍ റഗുലര്‍, 2018 അഡ്മിഷന്‍ സപ്ലിമെന്‍ററി), പഞ്ചവത്സര ഡബിള്‍ ഡിഗ്രി ബികാം (ഓണേഴ്സ് 2016, 2017 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2015 അഡ്മിഷന്‍  ആദ്യ മെഴ്സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 17 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.
.......................
ഒമ്പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിഎ, എല്‍എല്‍ബി (2015 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2012,2013 അഡ്മിഷനുകള്‍ അവസാന മെഴ്സി ചാന്‍സ്), പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 17 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.
.......................
നാലാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ സംസ്കൃതം സ്പെഷ്യല്‍ റിവൈസ്ഡ്, ന്യായ, സാഹിത്യ, വേദാന്ത, വ്യാകരണ (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ്  17 വരെ ഓണ്‍ലൈനില്‍   സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍ 
ഒന്നാം വര്‍ഷം മുതല്‍ നാലാം വര്‍ഷംവരെ ബിഎസ്സി എംഎല്‍ടി  (2015 ,2016 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2014 അഡ്മിഷന്‍  ആദ്യ മെഴ്സി ചാന്‍സ്, 2008 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ രണ്ടാം മെഴ്സി ചാന്‍സ് ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 12 ന് നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
....................
രണ്ടാം സെമസ്റ്റര്‍ എം എസ്സി എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് ആന്‍റ് മാനേജ്മെന്‍റ് (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മന്‍റ്, 2019 മുതല്‍ 2022  വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഏപ്രില്‍ 2024) പരീക്ഷയുടെ  പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 14 ന് കാലടി ശ്രീശങ്കര കോളേജില്‍  നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
.............................
രണ്ടാം സെമസ്റ്റര്‍ ബിഎസ്സി പെട്രോകെമിക്കല്‍സ്(സിബിസിഎസ് പുതിയ സ്കീം 2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്,  2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് ഒന്‍പതിന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
..............................
ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബിഎസ്സി മെഡിക്കല്‍ മൈക്രോബയോളജി(2008 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ അവസാന മെഴ്സി ചാന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഓഗസ്റ്റ് എട്ടിന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

വൈവ വോസി

മൂന്നും നാലും സെമസ്റ്റര്‍ എംഎ സോഷ്യോളജി (സിഎസ്എസ് 202 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി പ്രൈവറ്റ് രജിസ്ട്രേഷന്‍ മെയ് 2024) പരീക്ഷയുടെ വൈവാ വോസി ഓഗസ്റ്റ് 13ന് നടത്തും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
.....................
രണ്ടാം സെമസ്റ്റര്‍ ബിവോക് ടൂറിസം ആന്‍റ് ഹോസ്പിറ്റാലിറ്റി, ടൂറിസം ആന്‍റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്, ടൂറിസം അഡ്മിനിസ്ട്രേഷന്‍ ആന്‍റ് ഹോസ്പിറ്റാലിറ്റി(പുതിയ സ്കീം 2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ ഹോസ്പിറ്റാലിറ്റി ഇന്‍റേണ്‍ഷിപ്പ് വൈവ വോസി പരീക്ഷ ഓഗസ്റ്റ് ഒ!ന്‍പതിന് നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K