01 August, 2024 06:05:28 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ




കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പ്രാക്ടിക്കല്‍ 
ഏഴാം സെമസ്റ്റര്‍ ഐഎംസിഎ  (2020 അഡ്മിഷന്‍ റെഗുലര്‍, 2017, 2018,2019  വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) ഏഴാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2014,2015,2016 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് മെയ് 2024) പരീക്ഷയുടെ  പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 13 മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 

പരീക്ഷക്ക്  അപേക്ഷിക്കാം 

ഒന്നും രണ്ടും സെമസ്റ്റര്‍  ബിആര്‍ക്ക് (2023  അഡ്മിഷന്‍ റെഗുലര്‍,2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ ഓഗസ്റ്റ് 19 മുതല്‍ നടക്കും. 
ഓഗസ്റ്റ് എട്ടു വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഓഗസ്റ്റ് ഒന്‍പതിന്  ഫൈനോടു കൂടിയും  12ന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K