19 July, 2024 06:15:21 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

വൈവ വോസി
ജൂലൈ 25 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി, ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് (സിഎസ്എസ്) (2022 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഏപ്രില്‍ 2024)പരീക്ഷയുടെ പ്രോജക്റ്റ് , കോംപ്രിഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ ജൂലൈ 24ന് ആരംഭിക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎസ്സി ബയോടെകനോളജി (സി.എസ്.എസ് 2022 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍, പ്രോജക്റ്റ് വൈവ വോസി പരീക്ഷകള്‍ ജൂലൈ 23 മുതല്‍ കോളേജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.


പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബയോഇന്‍ഫര്‍മാറ്റിക്സ് (സിബിസിഎസ് 2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 25ന് എടത്തല എം.ഇ.എസ് കോളജില്‍  നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബിവോക്ക് അഗ്രികള്‍ച്ചര്‍ ടെക്നോളജി (പുതിയ സ്കീം- 2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ജൂണ്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 26ന് കാഞ്ഞിരപ്പളളി സെന്‍റ് ഡൊമിനിക്സ് കോളേജില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബിഎസ്സി സൈബര്‍  ഫോറന്‍സിക്ക് (സിബിസിഎസ് 2022 അഡ്മിഷന്‍ റഗുലര്‍,, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ  പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 22 മുതല്‍ കോളേജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ ഐഎംസഎ (2017 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് സപ്ലിമെന്‍ററി) ഡിഡിഎംസിഎ (2016 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2014-2015  അഡ്മിഷന്‍ മെഴ്സി ചാന്‍സ് ഡിസംബര്‍ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് രണ്ടു വരെ സമര്‍പ്പിക്കാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K