11 July, 2024 07:22:47 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷക്ക് ആപേക്ഷിക്കാം

നാലാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എം.എ, എംഎസ്സി പ്രോഗ്രാമുകളുടെ പരീക്ഷകള്‍് ഓഗസ്റ്റ് അഞ്ചിന് അരംഭിക്കും. ജൂലൈ 20 മുതല്‍ 22 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. 24 വരെ ഫൈനോടു കൂടിയും 25ന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

ബിസിഎ - ഓഫ് കാമ്പസ് (സപ്ലിമെന്‍ററി, മെഴ്സി ചാന്‍സ് ഏപ്രില്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 18 മുതല്‍ ഏറ്റുമാനൂരപ്പന്‍ കോളജില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
..........................................
നാലാം സെമസ്റ്റര്‍ ബിവോക്ക് പ്രിന്‍റിംഗ്  ടെക്നോളജി (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ് മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 15,17 തിയതികളില്‍ നടത്തും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
..........................................
നാലാം സെമസ്റ്റര്‍ എംഎസ്സി ജിയോളജി സിഎസ്എസ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ് ഏപ്രില്‍ 2024)   പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 30ന് നടത്തും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎസ്സി ഡറ്റാ അനലറ്റിക്സ് (സിഎസ്എസ്) (2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2021 അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ് ഏപ്രില്‍ 2024)  പ പരീക്ഷയുടെ പ്രോജക്റ്റ് ഇവല്യൂഷന്‍, വൈവ വോസി പരീക്ഷകള്‍ ജൂലൈ 23, 24 തീയതികളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 
..........................................
അഞ്ചാം സെമസ്റ്റര്‍ എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്- ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ്  മെഷീന്‍ ലേണിംഗ്, ഡാറ്റ സയന്‍സ് (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്,സപ്ലിമെന്‍ററി ജൂണ്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 23 മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
..........................................
നാലാം സെമസ്റ്റര്‍ എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്സ് 2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ് സിഎസ്എസ് ഏപ്രില്‍ 2024)   പരീക്ഷയുടെ പ്രോജക്റ്റ്, വൈവ പരീക്ഷകള്‍ ജൂലൈ 15ന് നടത്തും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K