05 July, 2024 06:06:52 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാഫലം

ഒന്നാം സെമസറ്റര്‍ എം.എസ്സി ഫിഷറീസ് ബയോളജി ആന്‍ഡ് അക്വാ കള്‍ച്ചര്‍ പി.ജി.സി.എസ്.എസ് (2023 അഡ്മിഷന്‍ റെഗുലര്‍, 2019,2020,2021, അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷാഫലം പ്രഖ്യപിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജൂലൈ 18 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍

വൈവ

നാലാം സെമസ്റ്റര്‍ എം.എ.മലയാളം (സി.എസ്.എസ്) (2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രോജക്ട്, കോംപ്രിഹെന്‍സീവ് വൈവ പരീക്ഷ ജൂലൈ 11 ന് ആരംഭിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എംഎസ്സി ബയോകെമിസ്ട്രി- സി.എസ്.എസ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019,2020,2021, അഡ്മിഷന്‍ റീ അപ്പിയറന്‍സ്) പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 11 മുതല്‍  കോളേജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍
...........................................

നാലാം സെമസ്റ്റര്‍  ബി.വോക്. ലോജിസ്റ്റിക് മാനേജ് മെന്‍റ്(2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018-2021 അഡ്മിഷന്‍ റീ അപ്പീയറന്‍സ് മെയ് 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ ഒന്‍പതിന് ആരംഭിക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍
...........................................

നാലം സെമസ്റ്റര്‍ എം.എ  (സി.എസ്.എസ്-2022 അഡ്മിഷന്‍ റെഗുലര്‍, 2019,2020,2021 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്  ഏപ്രില്‍ 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍,പ്രോജകറ്റ്, കോംപ്രിഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ ജൂലൈ 11 ന് തൃപ്പുണിത്തറ. ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക്ക് ആന്‍റ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K