04 July, 2024 07:29:06 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാഫലം

ഒന്നാം സെമസറ്റര്‍ പിജിസിഎസ്എസ് (റെഗുലര്‍ ആന്‍റ് സപ്ലിമെന്‍ററി) മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ബയോഇന്‍ഫര്‍മാറ്റിക്സ്(ഡിസംബര്‍ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജൂലൈ 18 വരെ ഓണ്‍ലൈനില്‍  സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബസൈറ്റില്‍ 
........................................................
ബി.ആര്‍ക്ക് ഇന്‍റെര്‍ണല്‍  റീ-ഡു സപ്ലിമെന്‍ററി എക്സാമിനേഷന്‍ (2013-2017 അഡ്മിഷന്‍ ഫെബ്രുവരി 2024) പരീക്ഷാഫലം  പ്രഖ്യാപിച്ചു.
............................................
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഓപ്പറേഷന്‍സ് റിസേര്‍ച്ച് ആന്‍ഡ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് (ഡിസംബര്‍ 2023) പരീക്ഷാഫലം പ്രസീദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജൂലൈ 19വരെ ഓണ്‍ലൈനില്‍  സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബസൈറ്റില്‍
............................................................................

പ്രാക്ടിക്കല്‍

നാലാം സെമസറ്റര്‍ എം.എസ്.സി ഫിസിക്സ് (മെറ്റീരിയല്‍ സയന്‍സ് 2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2021, 2022 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ എട്ട് മുതല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടക്കും.
വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബസൈറ്റില്‍
.......................................

നാലാം സെമസ്റ്റര്‍ എം.എ ജേണലിസം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷന്‍ (എം.എ ജെ.എം.സി സിഎസ്എസ്-2022 അഡ്മിഷന്‍ റെഗുലര്‍ 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 24, 25 തീയതികളില്‍ പുല്ലരിക്കുന്ന് കാമ്പസില്‍ നടക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍
........................................................
നാലാം സെമസ്റ്റര്‍ ബി.വോക്ക് സോഫ്റ്റ് വെയര്‍ ക്വാളിറ്റി അഷുറന്‍സ് ആന്‍റ് ക്വാളിറ്റി കണ്‍ട്രോള്‍ (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018, 2019, 2020, 2021 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 15 ന് ആലുവ സെന്‍റ് സേവ്യേയേഴ്സ് കോളജില്‍ നടക്കും. 
........................................................
നാലാം സെമസ്റ്റര്‍ ബി.വോക്ക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്‍റ്, ബി.വോക്ക് ഫാഷന്‍ ടെക്നോളജി, ബി.വോക്ക് ഫാഷന്‍ ടെക്നോളജി ആന്‍റ് മെര്‍ച്ചന്‍ഡൈസിംഗ് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇമ്പ്രൂവ്മെന്‍റ്, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്- പുതിയ സ്കീം)പരീയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ എട്ട് മുതല്‍ നടക്കും.  വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
.....................................................
നാലാം സെമസ്റ്റര്‍ ബി.എഫ്.ടി, ബി.എസ്.സി അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈന്‍ സിബിസിഎസ് (പുതിയ സ്കീം-2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017, 2018, 2019, 2020, 2022 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ  പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ ഒന്‍പതു മുതല്‍ നടക്കും. 

വൈവാ വോസി
നാലാം സെമസ്റ്റര്‍  മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍റ് ട്രാവല്‍ മാനേജ്മെന്‍റ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷന്‍ റീ അപ്പിയറന്‍സ് സിഎസ്എസ്) പരീക്ഷയുടെ പ്രൊജകറ്റ് ആന്‍ഡ് വൈവാ വോസി പരീക്ഷകള്‍ ജൂലൈ 10,11 തീയതികളില്‍ നടക്കും. വിശദവിവരം സര്‍വകലാശാലാ വെബ്സൈറ്റില്‍
..................................................

രണ്ടാം സെമസ്റ്റര്‍ എംബിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2019 അഡ്മിഷന്‍ ആദ്യ  മേഴ്സി ചാന്‍സ്) പരീക്ഷയുടെ വൈവ ജൂലൈ പത്ത് മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K