26 June, 2024 05:51:57 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷകള്‍ മാറ്റിവച്ചു

എം.ജി സര്‍വകലാശാല ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. 

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എംഎസ്സി അപ്ലൈഡ് കെമിസ്ട്രി സി.എസ്.എസ്(2022 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ ഒന്‍പതു മുതല്‍ കാലടി ശ്രീശങ്കര കോളജില്‍ നടത്തും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബികോം(മോഡല്‍ 1,2,3  2015, 2016 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2013, 2014 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് 2024 ഫെബ്രുവരി മാര്‍ച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും  നിശ്ചിത ഫീസ് അടച്ച് ജൂലൈ 11വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നു മുതല്‍ നാലു വരെ വര്‍ഷ ബിഎസ്സി മെഡിക്കല്‍ മൈക്രോ ബയോളജി(2015 അഡ്മിഷന്‍ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷയ്ക്ക് ജൂലൈ 29വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം.  ഫൈനോടു കൂടി ജൂലൈ 30നും സൂപ്പര്‍ ഫൈനോടു കൂടി 31നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K