25 June, 2024 07:00:04 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബിവോക്(വിവിധ പ്രോഗ്രാമുകള്‍ 2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്,  2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്-പുതിയ സ്കീം 2023 ഡിസംബര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ ഒന്‍പതു വരെ അപേക്ഷിക്കാം

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എംഎ(സിഎസ്എസ് 2022 അഡ്മിഷന്‍ റഗുലര്‍ 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ മദ്ദളം, ഭരതനാട്യം, കഥകളിവേഷം എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍/പ്രോജക്ട്/ കോംപ്രിഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ യഥാക്രമം ജൂലൈ ഒന്ന്, എട്ട്, പത്ത് തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജ് ഓഫ് മ്യൂസിക് ആന്‍റ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K